കുവൈത്ത് സിറ്റി: ഡോ. നാരായണ്‍ നമ്പൂരിയുടെ നിര്യാണത്തിലൂടെ കുവൈത്തിന് നഷ്ടമാവുന്നത് സ്വന്തം ഡോക്ടറെ. കുവൈത്തിലെ ആതുര ശുശ്രൂഷാരംഗത്തും സാമൂഹിക, സാംസ്കാരിക മണ്ഡലത്തിലും ഒരുപോലെ നിറഞ്ഞുനിന്ന സൗമ്യസാന്നിധ്യമായിരുന്നു എല്ലാവരും സ്നേഹത്തോടെ ഡോ. നമ്പൂരി എന്നുവിളിക്കുന്ന ഡോ. നാരായണ്‍ നമ്പൂരി. എറണാകുളം ജില്ലയിലെ രാമമംഗലത്ത് ഇല്ലത്ത് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ എം.പി. രാമന്‍ നമ്പൂരിയുടെയും ഉണിക്കാളിയുടെയും മകനായ ഡോ. നമ്പൂരി കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് എം.ഡിയും പാസായ അദ്ദേഹം കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അധ്യപകനായും സേവനമനുഷ്ഠിച്ചു.
അതിനിടെ, ചണ്ഡിഗഢില്‍നിന്ന് ഉപരിപഠനം കഴിഞ്ഞ അദ്ദേഹം കേരളത്തിലെ മൂന്നാമത്തെ നെഫ്രോളജിസ്റ്റ് എന്ന ബഹുമതിയും സ്വന്തമാക്കി.
വിദേശങ്ങളില്‍നിന്ന് ഉപരിപഠനം കഴിഞ്ഞ ശേഷം 1983ല്‍ സൗദിയിലാണ് ഡോ. നമ്പൂരി പ്രവാസജീവിതം ആരംഭിക്കുന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ നെഫ്രോളജി, ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തശേഷം 88ലാണ് കുവൈത്തിലത്തെുന്നത്. കുവൈത്തിലെ ഹമദ് അല്‍ ഈസ ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍റ് സെന്‍ററിലെ കണ്‍സല്‍ട്ടന്‍റ് നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ളാന്‍റ് ഫിസിഷ്യനുമായിരുന്ന ഡോ. നമ്പൂരി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നിരവധി തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ കുവൈത്ത്, ഇന്ത്യന്‍ സര്‍ക്കാറുകള്‍ തമ്മില്‍ ഒപ്പുവെച്ച ആരോഗ്യരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം നടപ്പാക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം രൂപവത്കരിച്ച കോര്‍ കമ്മിറ്റി അംഗവുമായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്‍െറ വിവിധ സമിതികളില്‍ അംഗമായ അദ്ദേഹം മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി, കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്പെഷലൈസേഷനിലെ (കിംസ്) ക്ളിനിക്കല്‍ വൈറോളജി, ഇന്‍േറണല്‍ മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്‍റുകളിലും കുവൈത്ത് യൂനിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലും അധ്യാപനമനുഷ്ഠിച്ചിട്ടുണ്ട്.
2004 മുതല്‍ എം.ആര്‍.സി.പി (യു.കെ) എക്സാമിനര്‍ ആണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ 130ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ 130ഓളം പ്രബന്ധങ്ങള്‍ അവതിരിപ്പിക്കുകയും ചെയ്തു. നെഫ്രോളജിയിലും കിഡ്നി ട്രാന്‍സ്പ്ളാന്‍േറഷനിലും നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രഭാഷകനായി പങ്കെടുത്തിട്ടുണ്ട്.
കുവൈത്തില്‍ ഡോ. നമ്പൂരി മുന്‍കൈയെടുത്ത് നിരവധി നെഫ്രോളജി, കിഡ്നി ട്രാന്‍സ്പ്ളാന്‍േറഷന്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1996ല്‍ കുവൈത്ത് യൂനിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സസില്‍നിന്ന് മികച്ച ക്ളിനിക്കല്‍ റിസര്‍ച്ചിനുള്ള പുരസ്കാരം, 2004ല്‍ സാമൂഹികക്ഷേമ വകുപ്പും കുവൈത്ത് മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് രാജ്യത്തെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകള്‍ക്ക് നല്‍കിയ ബഹുമതി (ഈ പുരസ്കാരം നേടിയ ഏക വിദേശ ഡോക്ടറായിരുന്നു ഇദ്ദേഹം), 2005ല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ രംഗത്തെ സംഭാവനക്കുള്ള ആരോഗ്യമന്ത്രാലയത്തിന്‍െറയും കുവൈത്ത് ട്രാന്‍സ്പ്ളാന്‍റ് സൊസൈറ്റിയുടെയും പുരസ്കാരം, 2005ല്‍ സൗദിയില്‍ നെഫ്രോളജി, ഡയാലിസിസ് സെന്‍ററുകളുടെ നടത്തിപ്പിന് നല്‍കിയ സംഭാവനകളെ മാനിച്ച് സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍ നല്‍കിയ അവാര്‍ഡ്, 2006ല്‍ വീണ്ടും ആരോഗ്യമന്ത്രാലയത്തിന്‍െറയും ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍റ് സെന്‍ററിന്‍െറയും ബഹുമതി തുടങ്ങിയവ കൂടാതെ കുവൈത്തിലെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങളും ഡോ. നമ്പൂരിയെ തേടിയത്തെിയിട്ടുണ്ട്. ഡോ. നമ്പൂരിയുടെ മനസ്സില്‍വിരിഞ്ഞ ആശയമാണ് 2004ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്). ഇതിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെ കുവൈത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമിടയിലേക്ക് കടന്നുചെന്ന അദ്ദേഹം നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.