പൊതുമേഖലയിലെ വിദേശി നിയമനം: മന്ത്രിയുടെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി നിര്‍ബന്ധം

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പാക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഇളവുനേടണമെങ്കില്‍ മന്ത്രിയുടെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി നേടണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ നിശ്ചിത തസ്തികകളില്‍ യോഗ്യരായ വിദേശികളെ നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയുടെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അറിവോടെ മാത്രമേ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുളളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്‍റ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ശിപാര്‍ശ ചെയ്യുന്ന മുറക്ക് സര്‍ക്കാര്‍ നിയമനത്തിനുവേണ്ടിയുള്ള വിദേശികളുടെ അപേക്ഷ പരിഗണിക്കുന്ന നിലവിലെ രീതി ഇനിമുതല്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ വിദഗ്ധ തസ്തികയില്‍ വിദേശിയെ നിയമിക്കല്‍ അനിവാര്യമായി വരുകയാണെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കാം.
 അത്തരം അപേക്ഷകളില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കാനുള്ള അവകാശം പക്ഷേ മന്ത്രിക്കോ അണ്ടര്‍ സെക്രട്ടറിക്കോ മാത്രമായിരിക്കുമെന്നതാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് അടുത്തിടെയാണ് സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. ഇതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ നിലവിലുള്ള വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന തീരുമാനത്തില്‍ സിവില്‍ സര്‍വിസ് കമീഷന്‍ എത്തിയിരുന്നു. നിശ്ചിത കാലാവധി കണക്കാക്കി സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് കാലാവധി തീരുന്നതോടെ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്നാണ് തീരുമാനം. അതുപോലെ നിശ്ചിത പ്രായപരിധിയിലത്തെിയ വിദേശികള്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്നു തീരുമാനമുണ്ട്. 
വിദേശികള്‍ക്ക് പകരം വരുന്ന സര്‍ക്കാര്‍ തസ്തികകളില്‍ ഉടന്‍ സ്വദേശി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് ചെയ്യുക. കോടതികളിലെ വിദേശ ജഡ്ജിമാര്‍ക്കുവരെ ഈ നിയമം ബാധകമായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശപ്രകാരമാണ് വിദേശി നിയമ നിരോധം ഏര്‍പ്പെടുത്തുന്നത്. പൊതുമേഖലയില്‍ പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കുക എന്നതിലൂന്നിയാണ് സമിതിയുടെ തീരുമാനം. 
2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.