വിമാനത്താവള സുരക്ഷ: കമ്പനിക്ക് ഇസ്രായേല്‍ ബന്ധമില്ളെന്ന്  ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ട ബ്രിട്ടീഷ് സെക്യൂരിറ്റി കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. 
വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങളിലും സജ്ജീകരണങ്ങളിലും പരിശീലനം നല്‍കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ‘ഗ്രൂപ് ഫോര്‍ എസ് ഇന്‍റര്‍നാഷനല്‍
’ എന്ന ബ്രിട്ടീഷ് കമ്പനിയുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍െറ മേല്‍നോട്ടത്തില്‍ കരാറിലൊപ്പിട്ടത്. അതിനുശേഷമാണ് ഈ ബ്രിട്ടീഷ് കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. നിലവില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരക്ഷയൊരുക്കുന്നതില്‍ ലോകത്തെ മികച്ച കമ്പനികളിലൊന്നാണ് കരാറിലേര്‍പ്പെട്ട ഗ്രൂപ് ഫോര്‍ എസ് ഇന്‍റര്‍നാഷനലെന്ന് മന്ത്രാലയം കൂട്ടിച്ചേ
ര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.