കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം ദിനംപ്രതി വര്‍ധിക്കുന്നു. കത്തിക്കാളുന്ന പകലില്‍ വൈദ്യുതി ഉപഭോഗം കൂടിക്കൊണ്ടേയിരിക്കുകയാണ്. ഒൗദ്യോഗികമായി തന്നെ 52 ഡിഗ്രി സെല്‍ഷ്യസ് കടന്ന വ്യാഴാഴ്ച വൈദ്യുതി ഉപഭോഗം റൊക്കോഡിട്ടു. 13,050 മെഗാവാട്ടാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ വൈദ്യുതി ഉപഭോഗമെന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞമാസം 28ന് രേഖപ്പെടുത്തിയ 12,900 മെഗാവാട്ട് ആണ് മറികടന്നത്. അതിനുമുമ്പത്തെ കൂടിയ ഉപഭോഗം കഴിഞ്ഞവര്‍ഷം വേനലില്‍ രേഖപ്പെടുത്തിയ 12,810 മെഗാവാട്ട് ആയിരുന്നു. രാജ്യത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉല്‍പാദനം 14,000 മെഗാവാട്ടാണ്. വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് പ്രവചനമെന്നതിനാല്‍ വൈദ്യുതി ഉപഭോഗം ഇനിയും കൂടാനിടയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്ന ഇലക്ട്രിക് സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.