കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്ര്‍ ദിവസം കേരള ഇസ്ലാമിക് ഗ്രൂപ്പും (കെ.ഐ.ജി) ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും (ഐ.ഐ.സി) ചേര്‍ന്ന് ഒമ്പത് സംയുക്ത ഈദ്ഗാഹുകള്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. അബ്ബാസിയ യുനൈറ്റഡ് സ്കൂള്‍ പരിസരത്ത് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ഫഹാഹീല്‍ ബലദിയ്യ പാര്‍ക്കില്‍ ജാബിര്‍ അമാനി, സാല്‍മിയ പാര്‍ക്കില്‍ അബ്ദുല്‍ അസീസ് സലഫി, കുവൈത്ത് സിറ്റി ബലദിയ്യ പാര്‍ക്കില്‍ അനീസ് ഫാറൂഖി, മംഗഫ് കേംബ്രിജ് സ്കൂളിന് സമീപം കെ.എം. അന്‍സാര്‍, ഫര്‍വാനിയ പാര്‍ക്കില്‍ മുഹമ്മദ് അരിപ്ര, റിഗ്ഗഇ പെട്രോള്‍ പമ്പിന് സമീപത്തെ പാര്‍ക്കില്‍ കെ.എ. സുബൈര്‍, മഹ്ബൂല ഫുട്ബാള്‍ കോര്‍ട്ടില്‍ അനീസ് അബ്ദുസ്സലാം, ജഹ്റ മസ്ജിദ് അല്‍ മുഅ്തസിമില്‍ ശമീമുല്ല സലഫി എന്നിവര്‍ നേതൃത്വം നല്‍കും. നമസ്കാരം രാവിലെ 5.10ന് ആരംഭിക്കുമെന്നും സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.