കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും മറ്റു നിയമലംഘകരെയും കണ്ടത്തൊന്‍ രാജ്യത്ത് മൂന്നാഴ്ച മുമ്പ് ആരംഭിച്ച വ്യാപക പരിശോധന തുടരുന്നു. സാധാരണക്കാരായ വിദേശികള്‍ ഏറെയുള്ള അഹ്മദി ഗവര്‍ണറേറ്റിലെ മഹ്ബൂലയില്‍ ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ അനധികൃത താമസക്കാരും നിയമലംഘകരുമുള്‍പ്പെടെ 1527 പേരെ സുരക്ഷാവിഭാഗം കസ്റ്റഡിയിലെടുത്തു. മറ്റിടങ്ങളിലേതുപോലെ ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേതൃത്വത്തിലുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് മഹ്ബൂലയില്‍ റെയ്ഡ് നടന്നത്.
പ്രദേശത്തേക്കുള്ള എല്ലാ വഴികളിലും ഉപരോധം തീര്‍ത്തശേഷം താമസയിടങ്ങളിലും മറ്റും കയറിയിറങ്ങി അരിച്ചുപെറുക്കി. തിരിച്ചറിയല്‍ രേഖകളില്ലാത്ത 401 പേര്‍, 150 മറ്റു നിയമലംഘകര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 41 പേര്‍, വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളായ മൂന്നു പേര്‍, മദ്യവില്‍പനയിലേര്‍പ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്.
പിടിയിലായവരെ ആദ്യം സമീപത്തെ മൈതാനങ്ങളില്‍ ഒരുമിച്ച് കൂട്ടുകയും തുടര്‍ന്ന് പ്രത്യേക ബസുകളില്‍ കൊണ്ടുപോവുകയും ചെയ്തു. ഇവരില്‍ നല്ളൊരു ശതമാനം ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം, കസ്റ്റഡിയിലെടുത്തവരില്‍ കടുത്ത ഇഖാമ നിയമലംഘനം നടത്തിയ 636 പേരെ നാടുകടത്താന്‍ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂക്ഷ്മപരിശോധനയില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചതിനാല്‍ 261 പേരെ വിട്ടയച്ചതായും ആഭ്യന്തര വകുപ്പിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് വെളിപ്പെടുത്തി.
സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന അനധികൃതര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനും പിഴയടച്ച് നാട്ടിലേക്ക് പോകാനും പ്രത്യേക ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ച ശേഷമാണ് വീണ്ടും പരിശോധന ശക്തമാക്കിയത്. ഇളവ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരാതെ മാറിനില്‍ക്കുന്ന അനധികൃത താമസക്കാരും കുറ്റവാളികളും റെയ്ഡില്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ സമാന പരിശോധന മറ്റിടങ്ങളിലും ഉണ്ടാവുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.