Posted On
date_range Updated On
date_range കുവൈത്ത്-ഇറാഖ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: സന്ദര്‍ശനത്തിനത്തെിയ ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ ജഅ്ഫരി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ചര്‍ച്ചചെയ്ത ഇരുവരും വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും പങ്കുവെച്ചു. ഇറാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതടക്കമുള്ള മേഖലയിലെ മറ്റു പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ കടന്നുവന്നു.
വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ ജാറുല്ല, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ദാരി അല്‍അജ്റാന്‍, അയ്ഹാം അല്‍ഉമര്‍, അസീസ് അല്‍ദീഹാനി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.