കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പരിസ്ഥിതി നിയമങ്ങള്‍ക്ക് വിരുദ്ധമായി ജീവികളെ വളര്‍ത്തുന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി മുതലകളെയും പാമ്പുകളെയും പിടികൂടി. അനധികൃത ആയുധങ്ങള്‍ കണ്ടെടുക്കുന്നതിന്‍െറ ഭാഗമായി കഴിഞ്ഞദിവസം കബദിലെ കുതിരാലയങ്ങളില്‍ നടത്തിയ റെയ്ഡിനിടെയാണ് മുതലകളെയും പാമ്പുകളെയും കച്ചവടാവശ്യാര്‍ഥം വളര്‍ത്തി പരിപാലിക്കുന്നത് കണ്ടത്തൊനായത്.
ഈ ജീവികളില്‍ പലതിനെയും കൊന്ന് അതിന്‍െറ തോലുകൊണ്ട് രൂപങ്ങളുണ്ടാക്കി വില്‍പന നടത്തുന്നതടക്കം കാര്യങ്ങള്‍ കേന്ദ്രത്തില്‍ നടക്കുന്നുണ്ടെന്നാണ് അറിയാനായത്. ഭീമാകാരമായ ജീവനുള്ള നാലു മുതലകളും മുതല ടമ്മികളും ഒരിടത്തുനിന്നും രണ്ടു വലിയ പാമ്പുകളെ വ്യത്യസ്ത ഇടങ്ങളില്‍നിന്നുമാണ് കണ്ടെടുത്തത്.
ചില ഇടങ്ങളില്‍നിന്ന് അഞ്ച് തോക്കുകള്‍, അഞ്ച് പിസ്റ്റളുകള്‍, നിരവധി തിരകള്‍ എന്നിവയും പിടികൂടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.