തൊഴില്‍ വിപണിയില്‍ ക്രമീകരണം: സര്‍ക്കാര്‍  പദ്ധതികളിലുള്ള ജോലിക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ വിപണിയില്‍ വ്യാപക ക്രമീകരണം വരുത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാറുമായി ഉടമ്പടിയിലേര്‍പ്പെട്ട  കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ നീക്കം ആരംഭിച്ചു. മാന്‍ പവര്‍ അതോറിറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാറിന്‍െറ നിശ്ചിത പദ്ധതികള്‍ക്കാവശ്യമായ തൊഴിലാളികള്‍ മുഴുവനായും കമ്പനികളിലുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ സര്‍ക്കാറിനെ കബളിപ്പിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന പ്രവണത പിടികൂടുകയും ഈ രംഗത്ത് പൂര്‍ണമായ ക്രമീകരണം വരുത്തുകയും ചെയ്യുക എന്നതും ഇതുവഴി ഉദ്ദേശിക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.