പെട്രോള്‍ വിലയിടിവ്: ജനുവരിയില്‍ ഉദ്യോഗസ്ഥരുടെ  ശമ്പളം വരുമാനത്തെ മറികടന്നു

കുവൈത്ത് സിറ്റി: ചരിത്രത്തിലാദ്യമായി രാജ്യത്ത് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കേണ്ട ശമ്പളമുള്‍പ്പെടെ ചെലവുകള്‍ പെട്രോളില്‍നിന്ന് ലഭിച്ച വരുമാനത്തെയും മറികടന്നു. 
ജനുവരിയിലുണ്ടായ വരുമാനവും ചെലവും സംബന്ധിച്ച് ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 
ജനുവരിയില്‍ എണ്ണ ഉല്‍പാദനത്തിലൂടെ രാജ്യത്തിന്‍െറ പൊതു ഖജനാവിലത്തെിയത് 608 മില്യന്‍ ദീനാര്‍ ആണെങ്കില്‍ ഇതേ മാസം ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിലും മറ്റുമായി രാജ്യത്തിന് 800 മില്യന്‍ ദീനാറിന്‍െറ ബാധ്യതയാണുണ്ടായത്. 
2015 ജനുവരിയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 25 ഡോളര്‍വരെ താഴ്ന്നിരുന്നു. കുവൈത്ത് പെട്രോളിന് അതിന്‍െറ ചരിത്ത്രില്‍ ഇതുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത വിലക്കുറവാണ് ഈ വര്‍ഷത്തിന്‍െറ തുടക്കത്തിലുണ്ടായത്. കുവൈത്ത് എണ്ണവില ബാരലിന് 19 ഡോളറോളം താഴ്ന്നത് ജനുവരി തുടക്കത്തിലാണ്. 
2014 ജൂണില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 104 വരെ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 
അതിനെ അപേക്ഷിച്ച് 70 ശതമാനത്തിന്‍െറ വിലക്കുറവ് എണ്ണക്കുണ്ടായതാണ് രാജ്യത്ത് വരുമാനം കുറയാനും ചെലവു കൂടാനും ഇടയാക്കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.