‘തലചായ്ക്കാനിടമില്ലാത്തവര്‍ക്കൊപ്പം’  ഭൂസമര പോരാട്ടത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ കേരള കുവൈത്ത് ഐക്യദാര്‍ഢ്യസംഗമം

കുവൈത്ത് സിറ്റി: തലചായ്ക്കാനിടമില്ലാത്ത പതിനായിരങ്ങള്‍ക്ക് ഉടന്‍ ഭൂമി നല്‍കുക എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ കേരള കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യസംഗമം സംഘടിപ്പിച്ചു. ‘തലചായ്ക്കാനിടമില്ലാത്തവര്‍ക്കൊപ്പം’ എന്ന തലക്കെട്ടില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്  പ്രേമ ജി. പിഷാരടി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കയറിക്കിടക്കാന്‍ ഒരിടം എന്നത് ഓരോ മനുഷ്യന്‍െറയും അവകാശമാണെന്നും ഭൂമിയില്ലാത്ത ജനലക്ഷങ്ങള്‍ സ്വന്തമായ മേല്‍വിലാസം പോലുമില്ലാതെ അനിശ്ചിതാവസ്ഥയില്‍ കഴിയുമ്പോള്‍ ഇതിനാവശ്യമായ ഭൂമി സംസ്ഥാനത്തുണ്ടായിട്ടും കൊടുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പോരാടുന്നത്. പാര്‍പ്പിടാവശ്യത്തിന് 10 സെന്‍റും കാര്‍ഷികാവശ്യത്തിന് മതിയായ ഭൂമിയും ഭൂരഹിതര്‍ക്ക് നല്‍കണം -പ്രേമ ജി. പിഷാരടി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മജീദ് നരിക്കോടന്‍ ഭൂസമര പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റുമാരായ അനിയന്‍ കുഞ്ഞ്, അന്‍വര്‍ സഈദ്, കൃഷ്ണദാസ്, മിനി വേണുഗോപാല്‍, മേഖലാ പ്രസിഡന്‍റുമാരായ അഫ്താബ്, യൂനുസ്, നിയാസ്, ഹസനുല്‍ബന്ന എന്നിവര്‍ സംസാരിച്ചു. ഓപണ്‍ കാന്‍വാസ് ജസ്നി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 
ഭൂസമരത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി, ഭൂസമരഗാനം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ചിത്രീകരണം, കൊയ്ത്തുപാട്ട്, തെരുവുനാടകം, മിമിക്രി എന്നിവ അരങ്ങേറി. സമരക്കഞ്ഞി വിതരണം ട്രഷറര്‍ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി. കുറിപ്പിനെ അനുസ്മരിച്ച് കെ.വി. മുജീബുല്ല സംസാരിച്ചു. സെക്രട്ടറിമാരായ അന്‍വര്‍ ഷാജി, ഗിരീഷ്, റസീന, അസി. ട്രഷറര്‍ റബീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറിമാരായ സനോജ് സ്വാഗതവും ലായിക് അഹ്മദ് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.