യൂത്ത് ഇന്ത്യ-അല്‍സായര്‍  ടൊയോട്ട ഡ്രോയിങ് മത്സരം

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അല്‍സായര്‍ ടൊയോട്ടയുമായി സഹകരിച്ച് ‘മൈ ഡ്രീം കാര്‍’ എന്ന തലക്കെട്ടില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിക്കുന്നു. എട്ടു വയസ്സുവരെ, എട്ടുമുതല്‍ 11 വരെ, 12 മുതല്‍ 15 വയസ്സ് വരെ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കുവൈത്തിലുള്ള ഏതു രാജ്യക്കാര്‍ക്കും പങ്കെടുക്കാം. 
മാര്‍ച്ച് രണ്ടു വരെയാണ് രജിസ്ട്രേഷന്‍ കാലാവധി. വിജയികളാകുന്നവര്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. കൂടാതെ, ജപ്പാനില്‍ നടക്കുന്ന ലോകമത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 50111731, 90942193, 55777275 എന്നീ  നമ്പറുകളില്‍ ബന്ധപ്പെടാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.