കുവൈത്ത് സിറ്റി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ ഇതുവരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജനറല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജസ്റ്റിസ് ദറാര്‍ അല്‍അസൂസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരി 12നാണ് രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍വന്നത്. നിയമം പ്രാബല്യത്തില്‍വന്ന ആദ്യദിവസം വിവിധ തരത്തിലുള്ള 15 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തി പണം കവരല്‍, വ്യാജ വെബ്സൈറ്റ് നിര്‍മാണം, മറ്റുളളവരുടെ ഇലക്ട്രോണിക് സൈറ്റുകളുമായി ബന്ധപ്പെട്ട രഹസ്യനമ്പറുകളും വിവരങ്ങളും ചോര്‍ത്തുക, അശ്ളീല ചിത്രങ്ങളുടെയും വിഡിയോകളുടെയും നിര്‍മാണവും കൈമാറ്റവും, ഭീകരവാദത്തിന് പ്രേരണയാകുന്ന തരത്തിലുള്ള സന്ദേശ കൈമാറ്റം തുടങ്ങിയവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍വരും. സൈബര്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പെടുന്ന ഇത്തരം സംഭവങ്ങള്‍ ആദ്യം പ്രോസിക്യൂഷന് മുന്നലും പിന്നെ കോടതിയിലും എത്തും. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ളെന്നതിനാലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് കടുത്തശിക്ഷയാണ് സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. തീവ്രവാദ, ഭീകര സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ സഹായം നല്‍കിയാല്‍ 10 വര്‍ഷം തടവുശിക്ഷയും 20,000 ദീനാര്‍ മുതല്‍ 50,000 ദീനാര്‍വരെ പിഴയുമാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീവ്രവാദ, ഭീകരസംഘങ്ങള്‍ക്കുവേണ്ടി വെബ്സൈറ്റ് നിര്‍മിക്കുക, അവര്‍ക്കായി വാര്‍ത്തകള്‍ ചമക്കുക, ഫണ്ട് ശേഖരണത്തിനായി ആഹ്വാനം ചെയ്യുക എന്നിവയെല്ലാം ഈ വകുപ്പിന് കീഴില്‍വരും. പൊതുനിയമങ്ങള്‍ അട്ടിമറിക്കുംവിധം വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റുകള്‍ ഉണ്ടാക്കുക, പരസ്യപ്പെടുത്തുക, വിവരങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സൗകര്യം ചെയ്യുക, കള്ളപ്പണമിടപാട്, അനധികൃത പണക്കൈമാറ്റം എന്നിവക്കായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും 10 വര്‍ഷം തടവുശിക്ഷ നിയമം നിഷ്കര്‍ഷിക്കുന്നു. ബ്ളാക്മെയിലിങ്ങിനായി ഇന്‍റര്‍നെറ്റ് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 ദീനാര്‍ പിഴയും നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഒൗദ്യോഗികവിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും ഈ ശിക്ഷയാണ് നിഷ്കര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുംവിധമുള്ള വെബ്സൈറ്റ് നിര്‍മാണത്തിന് ഏഴു വര്‍ഷം തടവും 30,000 ദീനാര്‍ പിഴയുമാണ് ശിക്ഷ. മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ അനധികൃതമായി ഉപയോഗിച്ചാലുള്ള ആറു മാസം തടവും 2000 ദീനാര്‍വരെ പിഴയുമാണ് നിയമത്തിലെ ഏറ്റവും കുറവ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.