കുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറത്തിന്‍െറ (എം.എം.എഫ്) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. എം.എം.എഫ് വാര്‍ഷിക പരിപാടിയില്‍ സംബന്ധിക്കാന്‍ കുവൈത്തിലത്തെിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍ നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാന ഘടകങ്ങള്‍ അദ്ദേഹം മള്‍ട്ടിമീഡിയ പ്രസന്‍േറഷന്‍െറ സഹായത്തോടെ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക്
സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു. കോഓഡിനേറ്റര്‍ സജീവ് കെ. പീറ്റര്‍ ഗൗരീദാസന്‍ നായരെ പരിചയപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍, കണ്‍വീനര്‍മാരായ അന്‍വര്‍ സാദത്ത് തലശ്ശേരി, മുനീര്‍ അഹ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.