കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ അവധിശമ്പളം ഒരു കാരണവശാലും പണമായോ ചെക്കായോ നല്‍കരുതെന്നും ബാങ്ക് വഴി തന്നെ കൊടുക്കണമെന്നും അങ്ങനെ ചെയ്യാത്ത കമ്പനികളുടെ ഫയലുകള്‍ മരവിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യകമ്പനികളില്‍ ജോലിചെയ്യുന്നവരില്‍ മിക്കവരും വാര്‍ഷിക അവധിക്ക് സ്വന്തം നാടുകളിലേക്ക് പോകുമ്പോള്‍ അവധിക്കാലം കുവൈത്തില്‍ തന്നെ കഴിച്ചുകൂട്ടുന്നവരുമുണ്ട്. തങ്ങളുടെ നാടുകളില്‍ അവധി ചെലവഴിക്കാന്‍ പോകുന്നവരുടെ അവധിശമ്പളം മാത്രം ബാങ്ക് വഴി കൊടുക്കുകയും അവധിക്കാലത്ത് ഇവിടെ തന്നെ തുടരുന്നവരുടേത് നേരിട്ട് കൊടുക്കുകയും ചെയ്യുന്ന പ്രവണത കമ്പനികള്‍ക്കിടയിലുണ്ട്.
രേഖാമൂലമല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് അവധിശമ്പളം യഥാവിധി ലഭിക്കാതിരിക്കാനും അതുവഴി അവരുടെ അവകാശം ഹനിക്കപ്പെടാനും ഇടയുണ്ട്. ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് രാജ്യത്ത് അവധി ചെലവഴിക്കുന്ന തൊഴിലാളികളുടെയും ലീവ് അലവന്‍സുകള്‍ ബാങ്ക് വഴി തന്നെ കൊടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, തങ്ങള്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന സ്വദേശി ഉദ്യോഗസ്ഥര്‍ ശമ്പളത്തോടെയുള്ള നീണ്ട അവധിയില്‍ പ്രവേശിക്കുമ്പോഴും അവരുടെ ലീവ് അലവന്‍സുകള്‍ ബാങ്ക് വഴി കൃത്യമായി നല്‍കിയിരിക്കണം. ശമ്പളത്തോടെയല്ലാതെ നീണ്ട അവധിയില്‍ പ്രവേശിക്കുന്ന സ്വദേശി തൊഴിലാളികളെ സംബന്ധിച്ച വിവരം ദേശീയ തൊഴില്‍ പ്രോത്സാഹന ഡിപ്പാര്‍ട്ട്മെന്‍റിനെ അറിയിക്കണം. ഒരു കാരണവും കൂടാതെയാണ് സ്വദേശി ഉദ്യോഗസ്ഥര്‍ ശമ്പളത്തോടെയല്ലാത്ത അവധിയെടുക്കുന്നതെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് അവരെ വിധേയമാക്കും. തൊഴിലാളികള്‍ വിദേശികളാവട്ടെ സ്വദേശികളാവട്ടെ അവധിയില്‍ രാജ്യത്ത് പുറത്തുപോകുന്നതും തിരിച്ചത്തെുന്നതും സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്നും മാന്‍പവര്‍ അതോറിറ്റി സ്വകാര്യ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ വിപണിക്രമീകരിക്കുന്നതിന്‍െറ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.