കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനുശേഷം കാണാതായ മലയാളി യുവാവിനെ കണ്ടത്തെി. മലപ്പുറം പുതുപൊന്നാനി മരക്കാരകത്ത് സുല്‍ഫിക്കറിനെയാണ് (33) ജലീബ് അല്‍ശുയൂഖ് പൊലീസ് സ്റ്റേഷനില്‍ കണ്ടത്തെിയത്. യുവാവിനെ കാണാതായ സംഭവം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് കണ്ടത്തെിയത്. സുല്‍ഫിക്കറിന്‍െറ സ്പോണ്‍സര്‍ ജലീബ് പൊലീസ് സ്റ്റേഷനിലത്തെി സന്ദര്‍ശിച്ചതായും ഉടന്‍ മോചനം സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്നും സുഹൃത്ത് സാലിഹ് അറിയിച്ചു.
സുല്‍ഫിക്കറിന്‍െറ ബന്ധു കൂടിയായ അബ്ദുല്‍ ഖാദര്‍, വിസ നല്‍കിയിരുന്ന ഇസ്മാഈല്‍ എന്നിവര്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ തരച്ചിലാണ് കണ്ടത്തൊന്‍ തുണയായതെന്ന് സാലിഹ് കൂട്ടിച്ചേര്‍ത്തു. ജനുവരി ഒമ്പതിനാണ് സുല്‍ഫി ഉമരിയയിലെ സ്വദേശി വീട്ടില്‍ ജോലിക്കാരനായി എത്തുന്നത്. ജോലിയില്‍ പ്രവേശിച്ച് അഞ്ചാം നാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം അബ്ദുല്‍ ഖാദറും ഇസ്മാഈലും ചേര്‍ന്നാണ് യുവാവിനെ നാട്ടിലേക്ക് പറഞ്ഞയക്കാനായി വിമാനത്താവളത്തില്‍ എത്തിച്ചത്.
എന്നാല്‍, ഇയാള്‍ നാട്ടിലത്തെിയിട്ടില്ളെന്ന് വിവരം ലഭിച്ചതോടെ അന്വേഷിച്ചപ്പോഴാണ് പാസ്പോര്‍ട്ട് ഫോട്ടോയിലെ അപാകതമൂലം എമിഗ്രേഷന്‍ വിഭാഗത്തില്‍ തടഞ്ഞുവെച്ചതും ടിക്കറ്റ് മാറ്റിയെടുക്കാന്‍ പുറത്തേക്ക് വിട്ടതും അറിഞ്ഞത്. പുറത്തുപോയ സുല്‍ഫിക്കറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.