കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമടക്കം രാജ്യത്തെ എല്ലാ പൗരന്മാരുടെയും നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയായ സിവില്‍ ഐഡിക്ക് (ബതാഖ മദനിയ) ‘വില’ കൂടുന്നു.
സിവില്‍ ഐഡി കാര്‍ഡ് ലഭ്യമാവുന്നതിന് അടക്കേണ്ട ഫീസ് നിലവിലെ രണ്ട് ദീനാറില്‍നിന്ന് അഞ്ച് ദീനാറായി ഉയര്‍ത്താനാണ് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) തീരുമാനിച്ചിരിക്കുന്നത്.
ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് പാസി ഡയറക്ടര്‍ മുസാഇദ് അല്‍അസൂസി അറിയിച്ചു. ഒരു സിവില്‍ ഐഡി കാര്‍ഡ് ഇഷ്യു ചെയ്യുന്നതിന് നാലര ദീനാര്‍ ചെലവുവരുന്നുണ്ടെന്നും അതിനാലാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തയാറായ 1,36,000 സിവില്‍ ഐഡി കാര്‍ഡുകള്‍ വാങ്ങാന്‍ ആളത്തൊതെകിടപ്പുണ്ടെന്നുപറഞ്ഞ അല്‍അസൂസി ഏപ്രില്‍ ഒന്നിനുമുമ്പ് അവ കൈപ്പറ്റണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യക്ഷമതയേറിയ സിവില്‍ ഐഡി കാര്‍ഡ് പ്രിന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മൂന്നു ഷിഫ്റ്റുകളിലായി പ്രതിദിനം 9,000 സിവില്‍ഐഡി കാര്‍ഡുകള്‍ പാസി പ്രിന്‍റ് ചെയ്യുന്നുണ്ടെന്നും 10,000 കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്ത
മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.