കുവൈത്ത് സിറ്റി: രാജ്യത്ത് അവിദഗ്ധരായ ഒരു മില്യന്‍ വിദേശ തൊഴിലാളികളെ ഉടന്‍ നാടുകടത്തണമെന്ന എം.പിമാരുടെ ആവശ്യത്തിന് ശക്തിപകര്‍ന്ന് ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ്. രാജ്യത്തിന് ബാധ്യതയായ ഇവരെ തുടരാനനുവദിക്കുന്നത് സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച കരട് നിര്‍ദേശം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. തൊഴില്‍ വിപണിയിലെ സ്വദേശി- വിദേശി അനുപാതം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താക്കുറിപ്പിലാണ് ഗവര്‍ണര്‍ ഇക്കാര്യം സൂചിപ്പിച്ചത്. മറ്റു ഗവര്‍ണറേറ്റുകളെ അപേക്ഷിച്ച് ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് ഇത്തരം ആളുകള്‍ കൂടുതല്‍ തമ്പടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമലംഘന പ്രവൃത്തികളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇവിടെയാണ്. സ്വദേശികള്‍ക്കും കുടുംബത്തോടൊത്ത് താമസിക്കുന്നവര്‍ക്കും ഭീഷണിയാണ് ഇവരുടെ സാന്നിധ്യം.
എം.പിമാരുടെ നിര്‍ദേശത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇവരെ നാടുകടത്താനുള്ള നടപടികള്‍ ഊജിതമാക്കണമെന്ന് ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഖലീല്‍ അബല്‍ ഉള്‍പ്പെടെ എം.പിമാര്‍ കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ കരട് പ്രമേയം സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.