കുവൈത്ത് സിറ്റി: കുവൈത്തില്‍ കായികനിയമം ഭേദഗതി ചെയ്യാന്‍ എം.പിമാരുടെ പാനല്‍ രൂപവത്കരിക്കുന്നു.
നാഷനല്‍ അസംബ്ളി കഴിഞ്ഞദിവസം പ്രത്യേക സെഷന്‍ ചേര്‍ന്ന് കുവൈത്ത് കായികനിയമം ഭേദഗതി ചെയ്യുന്നത് ചര്‍ച്ച ചെയ്തു. ഇതനുസരിച്ച് വിശദപഠനത്തിനായി എം.പിമാരുടെ പാനല്‍ രൂപവത്കരിക്കാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചു.
ഡിസംബര്‍ 27ന് രൂപവത്കരിക്കുന്ന പാനല്‍ രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കും. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തശേഷമാണ് നിയമ പരിഷ്കരണത്തിലേക്ക് കടക്കുക.
അന്തര്‍ദേശീയ വേദികളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സാഹചര്യം മറികടക്കാനാണ് കുവൈത്ത് കായികനിയമത്തില്‍ ഭേദഗതി വരുത്തുന്നത്. വിലക്ക് നീക്കുന്നതിന് രാജ്യം എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് പാര്‍ലമെന്‍റില്‍ നടത്തിയ ചര്‍ച്ചയില്‍ കുവൈത്ത് കായിക മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് അല്‍ സാലിം അസ്സബാഹ് പറഞ്ഞു.
യുവാക്കളെ മയക്കുമരുന്ന് പോലുള്ള അരുതായ്മകളില്‍നിന്ന് മാറ്റിനിര്‍ത്തി നല്ല വ്യക്തിത്വങ്ങളായി മാറ്റുന്നതിന് കായികരംഗം നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും രാജ്യത്തിന്‍െറ കായികപുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കായികസംഘടനകളുടെ ചട്ടങ്ങള്‍ പാലിക്കാനും കുവൈത്തിലെ യുവാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും തൃപ്തികരമായ പരിഹാരം ആറുമാസത്തിനകം കണ്ടത്തൊനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ തുടങ്ങിയ കായികസംഘടനകളുമായി കുവൈത്തിന്‍െറ ശീതസമരം തുടങ്ങിയിട്ട് നാളേറെയായി. ഒളിമ്പിക്സ്, ഏഷ്യാ കപ്പ് ഫുട്ബാള്‍ തുടങ്ങിയ മേളകളില്‍നിന്ന് കുവൈത്തിനെ മാറ്റിനിര്‍ത്തുന്നതിലേക്ക് നയിച്ച ഭിന്നത കോടതി നടപടികളിലേക്ക് വരെ നീങ്ങി.
കായികമേഖലയില്‍ സര്‍ക്കാറിന്‍െറ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ച് കഴിഞ്ഞവര്‍ഷമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിനെ സസ്പെന്‍ഡ് ചെയ്തത്.
വിലക്ക് മൂലം അന്താരാഷ്ട്ര മത്സരവേദികളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഐ.ഒ.സി നിലപാട് നീതീകരിക്കാനാവത്തതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണ് വിലക്കെന്നും ചൂണ്ടിക്കാട്ടി സ്വിസ് കോടതിയില്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതിവിധി ഐ.ഒ.സിക്ക് അനുകൂലമായിരുന്നു.
പ്രശ്നത്തിന് പരിഹാരമായി കുവൈത്ത് അന്തര്‍ദേശീയ കായികമേളകളില്‍ സജീവമാകുന്നത് സ്വപ്നം കാണുകയാണ് ഇവിടത്തെ കായിക പ്രേമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.