യമന്‍ സമാധാന ചര്‍ച്ച : കുവൈത്ത് ചെലവഴിച്ചത് രണ്ടു മില്യന്‍ ദീനാര്‍

കുവൈത്ത് സിറ്റി: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സമാധാനം സ്ഥാപിക്കാന്‍ കുവൈത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ചെലവഴിച്ചത് രണ്ടു മില്യന്‍ ദീനാര്‍. കുവൈത്ത് ധനകാര്യമന്ത്രാലയ അധികൃതര്‍ അറിയിച്ചതാണിത്. കഴിഞ്ഞ ആഗസ്റ്റ് വരെ തുടര്‍ച്ചയായി നാലുമാസമാണ് യമന്‍ വിഷയത്തില്‍ കുവൈത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
 അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ അഭ്യര്‍ഥന മാനിച്ച് യു.എന്‍ ആഭ്യമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ യമനിലെ സര്‍ക്കാര്‍ പ്രതിനിധികളും ഹൂതി വിമതരുമാണ് പങ്കെടുത്തത്. ചര്‍ച്ച ലക്ഷ്യത്തിലത്തെിയില്ളെങ്കിലും കുവൈത്തിനെ സംബന്ധിച്ചിടത്തോളം വന്‍ ചെലവാണ് അതുണ്ടാക്കിയത്. ഏപ്രില്‍ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്. ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിച്ചത്. 
പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. 
 6,400ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് 
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി ഹൂതികളും അലി അബ്ദുല്ല സാലിഹ് പക്ഷക്കാരും ചേര്‍ന്ന് പുതിയ
 ഭരണസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. യു.എന്‍ നിര്‍ദേശം യാഥാര്‍ഥ 
പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നില്ല എന്നാരോപിച്ചാണ് വിമതര്‍ ഭരണസമിതി രൂപവത്കരണത്തിന് മുതിര്‍ന്നത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.