??????? ????????????????????? ?????????? ??????? ????????? ????????? ????? ?????????

അലപ്പോ: റഷ്യന്‍ എംബസിക്കരികെ പ്രതിഷേധം അണപൊട്ടി

കുവൈത്ത് സിറ്റി: വടക്കന്‍ സിറിയയിലെ അലപ്പോയില്‍ വിമതര്‍ക്കെതിരായ സൈനിക നീക്കത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ കുവൈത്തിലെ റഷ്യന്‍ എംബസിയുടെ മുന്നില്‍ എം.പിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട ധാരാളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. റഷ്യക്കും ഇറാനുമെതിരെ പ്രതിഷേധക്കാര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. എന്നാല്‍, സംഘര്‍ഷമോ ക്രമസമാധാന പ്രശ്നമോ ഉണ്ടായില്ല. 
കുവൈത്തിലെ വിദേശികള്‍ക്ക് പ്രതിഷേധത്തിന് അനുമതിയുണ്ടായിരുന്നില്ല. പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ ആഭ്യന്തരമന്ത്രാലയം സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താന്‍ സ്വദേശികള്‍ക്ക് അനുമതി നല്‍കിയിരുന്നു. സിറിയയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്താന്‍ ഒൗഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ചുദിവസം സുബ്ഹി നമസ്കാരത്തില്‍ ഖുനൂത്ത് (പ്രത്യേക പ്രാര്‍ഥന) നടത്താനാണ് നിര്‍ദേശം നല്‍കിയത്. 
റഷ്യയുമായും ഇറാനുമായും എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് സമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എം.പിമാരും നേതാക്കളും ആവശ്യപ്പെട്ടു. നവംബര്‍ 26നാണ് റഷ്യന്‍ പിന്തുണയോടെ സൈന്യം അലപ്പോയില്‍ കനത്ത ആക്രമണം തുടങ്ങിയത്. പതിനായിരക്കണക്കിന് ആളുകളും വിമത സൈനികരും വിമത നിയന്ത്രണത്തിലുള്ള മേഖലയില്‍ കഴിയുന്നുണ്ട്. 
ഭക്ഷണവും അടിയന്തര വൈദ്യസഹായവുമില്ലാതെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. പ്രദേശത്ത്  റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കിയ ആഗസ്റ്റ് മുതല്‍ 70,000 പേര്‍ ഇവിടെനിന്ന് പലായനം ചെയ്തതായി സിറിയന്‍ ഒൗദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്‍മുന്നില്‍ വന്നുപെടുന്ന സിവിലിയന്മാരെ വെടിവെച്ചുവീഴ്ത്തിയാണ് ബശ്ശാര്‍ അല്‍ അസദിന്‍െറ സൈന്യത്തിന്‍െറ മുന്നേറ്റമെന്നാണ് സിറിയയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 
വീടുകളില്‍ അതിക്രമിച്ച് കയറിയും ആളുകളെ കൊന്നൊടുക്കുന്നു. സിവിലിയന്‍ കൂട്ടക്കുരുതിയില്‍ കഴിഞ്ഞദിവസം യു.എന്‍ സെക്രട്ടറി ജനറലും ആശങ്ക രേഖപ്പെടുത്തി.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.