കുവൈത്ത് സിറ്റി: നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ഉയര്‍ത്തിപ്പിടിച്ച് വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല കുവൈത്തിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതവിഭാഗത്തിനും വ്യക്തിനിയമങ്ങളുണ്ട്. ചര്‍ച്ചകളിലൂടെ സമവായത്തിലത്തെി ഇവയെല്ലാം കാലോചിതമായി പരിഷ്കരിക്കണം. എന്നാല്‍, ഒരു മതവിഭാഗത്തിന്‍െറ സിവില്‍ നിയമം രാജ്യത്തിന്‍െറ പൊതുവെന്ന രീതിയില്‍ എല്ലാവരിലും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. നവോത്ഥാന മൂല്യങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും ഇന്ന് പ്രസക്തിയേറെയാണ്.
നവോത്ഥാനത്തിന്‍െറ തുടര്‍ച്ചയാണ് ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും. സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ് കേരളത്തിന് ആവശ്യം. സാമൂഹിക ഉച്ചനീചത്വം ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക ഉച്ചനീചത്വം ഇപ്പോഴുമുണ്ട്. വികസനത്തിന്‍െറ നേട്ടം എല്ലാവരിലും എത്തിച്ച് സമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വച്ഛ് ഭാരത് മിഷന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഗുജറാത്തില്‍പോലും നടപ്പാക്കാന്‍ കഴിയാതിരിക്കെ കേരളത്തില്‍ നടപ്പാക്കിക്കാണിച്ചു. ഇതാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം. ജനാധിപത്യമെന്ന സങ്കല്‍പത്തെ തന്നെ അട്ടിമറിച്ച് പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കില്‍ ആഭ്യന്തര അടിയന്തരാവസ്ഥയും ഭീഷണിയായി നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ നവോത്ഥാന മൂല്യങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം -അദ്ദേഹം പറഞ്ഞു. കലയുടെ 38ാമത് വര്‍ഷത്തെ പൊതുപരിപാടികളുടെ സമാപന ഭാഗമായാണ് നവോത്ഥാന സദസ്സ് സംഘടിപ്പിച്ചത്. കല കുവൈത്ത് പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, ട്രഷറര്‍ അനില്‍ കുക്കിരി, സുഗതന്‍ കാട്ടാക്കട, ടി.കെ. ഷൈജു, എസ്. അജിത്കുമാര്‍, ശാന്ത ആര്‍. നായര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രവാസികളുടെ പൊതുവായ വിവിധ പ്രശ്നങ്ങള്‍, കേരളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിദേശ നിക്ഷേപം, പ്രവാസികള്‍ക്ക് താല്‍പര്യമുള്ള വ്യവസായങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യാന്‍ കോടിയേരി ബാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ കുവൈത്തിലെ ക്ഷണിക്കപ്പെടുന്ന വിവിധ സംഘടനാ നേതാക്കളെയും വ്യവസായ പ്രമുഖരേയും പങ്കെടുപ്പിച്ച് ശനിയാഴ്ച ‘ലീഡേഴ്സ് മീറ്റും’ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.