കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ചിത്രകാരന്‍ ജോണ്‍ ആര്‍ട്സ് കലാഭവന്‍ ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചു. ലോകത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 576 പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ വാട്ടര്‍ മീഡിയയില്‍ (100x70) വരച്ച് അവര്‍ക്ക് വിവിധ വേദികളില്‍ സമ്മാനിച്ചത് പരിഗണിച്ചാണ് ഇദ്ദേഹം റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.
നേരത്തേ, ഇന്ത്യ ബുക് ഓഫ് റെക്കോഡിലും ഏഷ്യ ബുക് ഓഫ് റെക്കോഡിലും അസിസ്റ്റഡ് വേള്‍ഡ് റെക്കോഡിലും യൂനിക്ക് വേള്‍ഡ് റെക്കോഡിലും അദ്ദേഹം ഇടംനേടിയിരുന്നു.
ലോകത്തിലെ കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമാരുടെ സംഘടനയായ ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഓഫ് കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റില്‍ ഗോള്‍ഡ് അംഗത്വം നേടിയിട്ടുള്ള ജോണ്‍ ആര്‍ട്സ് അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് യൂനിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഏഷ്യക്കാരനാണ്.
24 വര്‍ഷമായി കുവൈത്തിലെ അബ്ബാസിയയില്‍ ചിത്രകലാ പരിശീലന കേന്ദ്രം നടത്തുന്നു. ഫര്‍വാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മോളി ജോണ്‍ ആണ് ഭാര്യ. നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ജോമോന്‍, അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ 12ാംതരം വിദ്യാര്‍ഥിയായ ജോമിന്‍ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.