23,000 ദീനാറിന് പ്രാവിനെ  ലേലത്തില്‍ വിറ്റു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 23,000 ദീനാറിന് പ്രാവിനെ ലേലത്തില്‍ വിറ്റു. ഗല്ലബി ഇനത്തില്‍പെട്ട ഈ പ്രാവ് വായുവില്‍ സാഹസിക നൃത്തം ചെയ്യുന്നതില്‍ പേരെടുത്തതാണ്. 
ലേലത്തിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അധികപേരും വിമര്‍ശവുമായാണ് രംഗത്തത്തെിയത്. 
ഒരു പക്ഷിക്ക് ഇത്രയും തുക മുടക്കിയയാളുടെ തലച്ചോര്‍ പ്രാവിനോളം ചെറുതാണെന്നാണ് ഒരാള്‍ വിമര്‍ശമുന്നയിച്ചത്. എന്തെല്ലാം നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമായിരുന്ന പണമാണിതെന്ന തരത്തിലുള്ള കമന്‍ഡുകളാണധികവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.