കുവൈത്ത് സിറ്റി: രാജ്യത്ത് ഗ്യാസ് സിലിണ്ടറിന്‍െറ വില കുത്തനെ വര്‍ധിപ്പിക്കാനും സബ്സിഡി എടുത്തുകളയാനും ആലോചനയുള്ളതായ വാര്‍ത്ത ധനമന്ത്രാലയം നിഷേധിച്ചു. പാചകവാതക സിലിണ്ടറുകള്‍ക്ക് മൂന്നിരട്ടിയോ ആറിരട്ടിയോ വില വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയം ആലോചിക്കുന്നതായി കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയകളിലാണ് വ്യാപകമായി വാര്‍ത്ത പ്രചരിച്ചത്. വില കൂട്ടാന്‍ തീരുമാനമൊന്നും എടുത്തിട്ടില്ളെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ട്വിറ്ററിലൂടെ ധനകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിവിധ കാര്യങ്ങളിലെന്നപോലെ ഇക്കാര്യത്തിലും സബ്സിഡി നല്‍കുന്നത് വ്യവസ്ഥാപിതമാക്കാന്‍ ആലോചയുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.