കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ചിന്താഗതിക്കാരുടെ മന$പരിവര്‍ത്തനത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കാന്‍ ആഭ്യന്തരമന്ത്രാലയവും ഒൗഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയവും തമ്മില്‍ ധാരണയിലത്തെിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് അല്‍ഖാഇദയുമായും ഐ.എസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് പിടിയിലായവര്‍ക്ക് സൗദിയിലെ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് സെന്‍റര്‍ പോലെ പ്രത്യേക ചികിത്സാകേന്ദ്രമൊരുക്കാനാണ് ധാരണയായത്.
ഇരു മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രത്തിന്‍െറ നിര്‍മാണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരു മന്ത്രാലയങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച നടക്കും. മറ്റുള്ളവരെ വെറുപ്പോടെയും വിദ്വേഷത്തോടെയും നോക്കിക്കാണുന്ന തീവ്ര ചിന്താഗതി മാറ്റി, മിതനിലപാടിലേക്ക് ആളുകളെ കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്.
ഇസ്ലാമിന്‍െറ മാനവികതയും സഹിഷ്ണുതയും പഠിപ്പിക്കുന്നതിന് യോഗ്യരായ പ്രബോധകരായിരിക്കും കേന്ദ്രത്തില്‍ നിയമിക്കപ്പെടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.