കുവൈത്ത് സിറ്റി: റിയോ ഒളിമ്പിക്സില്‍ ഉന്നം പിഴക്കാതെ സ്വര്‍ണത്തിലേക്ക് കാഞ്ചി വലിച്ച് രാജ്യത്തിന്‍െറ അഭിമാനമായ ഷൂട്ടിങ് താരം ഫഹദ് അല്‍ ദൈഹാനിക്ക് കുവൈത്തില്‍ ഉജ്ജ്വല വരവേല്‍പ്. ഞായറാഴ്ച രാത്രി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ഭരണകൂടവും കായികവകുപ്പ് മേധാവികളും ഹൃദ്യമായി സ്വീകരിച്ചു. പ്രിയ താരത്തെ ആനയിക്കാന്‍ നിരവധി കായികപ്രേമികളും വിമാനത്താവളത്തിലത്തെിയിരുന്നു. ഹീറോ പരിവേഷമാണ് ദൈഹാനിക്ക് രാജ്യമെങ്ങും.
ദൈഹാനിയുടെ സ്വര്‍ണനേട്ടത്തിന്‍െറ ആഹ്ളാദാരവം രാജ്യത്ത് ഇനിയും അടങ്ങിയിട്ടില്ല. റോഡരികിലെ പരസ്യബോര്‍ഡുകളിലെല്ലാം ദൈഹാനിയാണ് താരം. വിജയാഘോഷത്തിന്‍െറ ഭാഗമായി പ്രമുഖ മൊബൈല്‍ ദാതാക്കളായ ഉരീദു തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ഞായറാഴ്ച മുഴുവന്‍ സൗജന്യ ടോക് ടൈം അനുവദിച്ചിരുന്നു. വാഗ്ദാനപ്പെരുമഴയാണ് നാടിന് പൊന്‍പതക്കം നേടിക്കൊടുത്ത വീരപുത്രനെ തേടിയത്തെിയത്. കായിക വകുപ്പ് നാലുവര്‍ഷത്തേക്ക് പ്രതിമാസം 5000 ദീനാറാണ് വാഗ്ദാനം നല്‍കിയത്. ഇത് പത്തുലക്ഷം ഇന്ത്യന്‍ രൂപക്കു മുകളില്‍ വരും. സ്വകാര്യ കമ്പനി ആഡംബര കാറാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സ്വര്‍ണനേട്ടത്തേക്കാളേറെ ഒളിമ്പിക് ടീമിന്‍െറ പതാക വഹിക്കാനുള്ള അവസരം തള്ളി കുവൈത്തിന്‍െറ പതാകയല്ലാതെയൊന്ന് തൊടില്ളെന്ന പ്രഖ്യാപനമാണ് അദ്ദേഹത്തെ കുവൈത്തികളുടെ യഥാര്‍ഥ ഹീറോയാക്കിയത്.
പുരുഷ വിഭാഗം ഡബ്ള്‍ ട്രാപ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ ഇന്നോ സെന്‍റിയെ പരാജയപ്പെടുത്തിയാണ് ഫഹദ് അല്‍ ദൈഹാനി സ്വര്‍ണം നേടിയത്. റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ അറബ് താരവും അദ്ദേഹമാണ്. കുവൈത്തിന് ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടിക്കൊടുത്ത താരമാണ് ദൈഹാനി.
2000ലെ ഒളിമ്പിക്സില്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് സിഡ്നിയില്‍ ദൈഹാനി വെങ്കലത്തിലേക്ക് കാഞ്ചി വലിച്ചത്. 2012ലെ ഒളിമ്പിക്സിലും അദ്ദേഹം വെങ്കല മെഡല്‍ നേടി. ഒളിമ്പിക്സ് പതാകക്ക് കീഴിലെ ആദ്യ സ്വര്‍ണ ജേതാവ് എന്ന നിലയിലും ദൈഹാനിയുടെ വിജയത്തിന് പ്രത്യേകതയുണ്ട്. 1992ല്‍ ടീം രൂപവത്കരിച്ചശേഷം സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന തിരുത്തപ്പെടാനാവാത്ത റെക്കോഡ് ഈ കുവൈത്തിക്ക് സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.