കുവൈത്ത് സിറ്റി: റിയോ ഒളിമ്പിക്സില്‍ കുവൈത്തില്‍നിന്നുള്ള അബ്ദുല്ല അല്‍ റഷീദിക്ക് ഷൂട്ടിങ്ങില്‍ വെങ്കലം. പുരുഷന്മാരുടെ സ്കീറ്റ് ഇനത്തിലാണ് അല്‍ റഷീദി മെഡലിലേക്ക് വെടിയുതിര്‍ത്തത്. യുക്രെയ്നിന്‍െറ 52കാരനായ മികോള മില്‍കേവിനെ പിന്തള്ളിയാണ് 52കാരനായ അബ്ദുല്ല അല്‍ റഷീദി മൂന്നാം സ്ഥാനം നേടിയത്.
ആറ് ഒളിമ്പിക്സില്‍ പങ്കെടുത്ത അദ്ദേഹത്തിന്‍െറ ആദ്യ മെഡലാണിത്. മെഡല്‍ മാതൃരാജ്യത്തിന്‍െറ പേരില്‍ ചേര്‍ക്കപ്പെടില്ളെന്ന നിരാശ ബാക്കിയാക്കിയാണ് അദ്ദേഹം നേട്ടംകൊയ്തത്. സ്വതന്ത്ര ഒളിമ്പിക് ടീമിന്‍െറ ബാനറിലാണ് അദ്ദേഹം മത്സരിച്ചത്. റിയോയില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ കുവൈത്ത് താരമാണ് റഷീദി.
നേരത്തേ, ഡബ്ള്‍ ട്രാപ്പില്‍ ഫഹദ് അല്‍ ദൈഹാനി സ്വര്‍ണം നേടിയിരുന്നു. അല്‍റഷീദിക്ക് പ്രതിമാസം 3000 ദിനാര്‍ വീതം നാലുവര്‍ഷക്കാലം വേതനം നല്‍കുമെന്ന് കായിക അതോറിറ്റി ഉപമേധാവി ഡോ. ഹമൂദ് അല്‍ ഷമ്മിരി അറിയിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവര്‍ അല്‍ റഷീദിക്ക് അഭിനന്ദന സന്ദേശം അയച്ചു. ദൈഹാനി സ്വര്‍ണമെഡല്‍ നേടിയതിന്‍െറ ആഹ്ളാദാരവങ്ങള്‍ അടങ്ങും മുമ്പ് അല്‍ റഷീദിയും മെഡല്‍ നേട്ടം കൊയ്തത് കുവൈത്തിനെ ഒളിമ്പിക്സില്‍നിന്ന് മാറ്റിനിര്‍ത്തിയ സംഘാടകരോടുള്ള മധുര പ്രതികാരമായെന്ന് കായിക നിരീക്ഷകര്‍ വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.