?????? ????????????? ???????????????? ??????????????

കെന്‍സ ഇന്‍റര്‍ സെന്‍റര്‍ ബാഡ്മിന്‍റണ്‍:  പ്രകാശും എല്‍ദോയും ജേതാക്കള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ആംബുലന്‍സ് നഴ്സുമാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ എമര്‍ജന്‍സി നഴ്സസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കെന്‍സ) നടത്തിയ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ ഡബ്ള്‍സ് വിഭാഗത്തില്‍ ഖുറൈന്‍ ഏരിയയില്‍നിന്നുള്ള പ്രകാശും എല്‍ദോയും വിജയികളായി. റിഗ്ഗയിലെ അല്‍ ജവഹര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിവിധ ഏരിയകളില്‍നിന്നായി 42 ടീമുകള്‍ ഡബ്ള്‍സ് വിഭാഗത്തില്‍ മത്സരിച്ചു. ഫര്‍വാനിയ ഏരിയയിലെ ജിജോയും സന്തോഷും റണ്ണേഴ്സ് അപ്പായപ്പോള്‍ സബയുടെ ബിബിനും അജിത്തും മൂന്നാം സ്ഥാനത്തത്തെി. രണ്ടാം സ്ഥാനം ഫര്‍വാനിയായുടെ ജിജോയും സന്തോഷും കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം സബയുടെ ബിബിനും അജിത്തും നേടി. കെന്‍സ ബാഡ്മിന്‍റണ്‍ ഭാരവാഹിയായ പ്രബീഷ് നേതൃത്വം നല്‍കി. പ്രസിഡന്‍റ് എബി വര്‍ഗീസ്, സെക്രട്ടറി റോജി ജോസ് തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.