?????????? ???? ??.?.? ?????? ??????????, ????????? ???????? ??? ?????, ????????? ????? ????? ?????????? ?.??. ?????????? ????????? ???????????????????????

കുവൈത്തിലെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക്  ചിത്രപ്രദര്‍ശനത്തിന് അവസരമൊരുങ്ങുന്നു

കുവൈത്ത് സിറ്റി: വീട്ടമ്മമാരുള്‍പ്പെടെ കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ വനിതകള്‍ക്കു തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ ആര്‍ട്ട് കമ്പനിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനത്തിലേക്ക് ആഗസ്റ്റ് 15 മുതല്‍ പേര് നല്‍കാം. 
‘സ്ത്രീ ശാക്തീകരണം കലയിലൂടെ’ പ്രമേയത്തില്‍ നവംബര്‍ അവസാനവാരത്തിലാണ് പരിപാടി. ഇന്ത്യന്‍ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എ.കെ. ശ്രീവാസ്തവ, അയാര്‍ട്കോ സി.ഇ.ഒ ജോണ്‍ മാവേലിക്കര, ഓപറേഷന്‍ ഡയറക്ടര്‍ ചൗള ദോഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. 
കുവൈത്ത് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ലെറ്റേഴ്സിന്‍െറ സഹകരണത്തോടെയാണ് ചിത്ര പ്രദര്‍ശനവും സാംസ്കാരിക മേളയും അരങ്ങേറുക. പ്രവാസി വനിതകള്‍ക്ക് കലാമേഖലയില്‍ അവസരമൊരുക്കുന്നതോടൊപ്പം ഇന്ത്യന്‍ സംസ്കാരവും ചിത്രകലയും വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. അയാര്‍ട്ട്കോ കുവൈത്തിലൊരുക്കുന്ന നാലാമത് ചിത്രപ്രദര്‍ശന മേളയാണിത്. കുവൈത്തില്‍ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള ഇന്ത്യന്‍ സ്ത്രീകള്‍ക്കാണ് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുക. 
‘സ്ത്രീ ശാക്തീകരണം കലയിലൂടെ’ എന്ന വിഷയത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കുക. ഫോണ്‍: 96677916.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.