കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമലംഘകരെ പിടികൂടുന്നതിന്‍െറ ഭാഗമായി ആഭ്യന്തര വകുപ്പ് പരിശോധന തുടരുന്നു. ഞായറാഴ്ച ശുവൈഖ് വ്യാവസായിക മേഖലയില്‍നിന്ന് 200 പേരെയാണ് പിടികൂടിയത്. പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടച്ച് അരിച്ചുപെറുക്കുകയായിരുന്നു പൊലീസ്. തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പൊലീസ് കയറിയിറങ്ങി. 26 പേരെ വിസ കാലാവധി കഴിഞ്ഞതിനും 15 പേരെ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയതിനും 64 പേരെ റെസിഡന്‍സി നിയമലംഘനത്തിനുമാണ് പിടികൂടിയത്.
വ്യക്തമായ തിരിച്ചറിയല്‍ രേഖയില്ലാതെ 23 പേരെ പിടികൂടി. മൂന്നുപേര്‍ക്കെതിരെ സിവില്‍കേസ് ചുമത്തി. 60 ട്രാഫിക് നിയമലംഘനം കണ്ടത്തെി. ഇതില്‍ ഒമ്പത് വാഹനങ്ങള്‍ പിടിച്ചെടുത്തു. തൊട്ടുതലേന്ന് ജഹ്റ വ്യാവസായിക മേഖലയിലായിരുന്നു പരിശോധന. ഇവിടെനിന്ന് 650 പേരെയാണ് പ്രഥമഘട്ടത്തില്‍ പിടികൂടിയത്. ഇവരുടെ രേഖകളില്‍ സൂക്ഷ്മ പരിശോധന നടത്തി 145 പേരെ കസ്റ്റഡിയിലെടുത്തു. ഇഖാമ കാലാവധി കഴിഞ്ഞ 72 പേര്‍, സ്പോണ്‍സര്‍ മാറി ജോലി ചെയ്ത ഏഴുപേര്‍, സിവില്‍ കേസിലുള്‍പ്പെട്ട മൂന്നുപേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത നാലുപേര്‍ എന്നിവരുള്‍പ്പെടെയാണ് അവസാന റൗണ്ടില്‍ പിടിയിലായത്. അതിനുമുമ്പത്തെ ദിവസങ്ങളില്‍ സാല്‍മിയ, മെഹബൂല എന്നിവിടങ്ങളിലും ശക്തമായ പരിശോധന നടന്നു. മെഹബൂലയില്‍നിന്ന് 229 പേരെ അറസ്റ്റ് ചെയ്തു. മുഴുവന്‍ നിയമലംഘകരെയും കണ്ടത്തെി നടപടിയെടുക്കാനുള്ള സമഗ്ര കര്‍മപദ്ധതിയുടെ ഭാഗമായാണ് പരിശോധന.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എല്ലാ പരിശോധനയും നടന്നത്. വന്‍ സന്നാഹങ്ങളുമായാണ് പൊലീസ് പരിശോധന നടത്തുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ റെസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്ക്. മുഴുവന്‍ പേരെയും പിടികൂടി നാടുകടത്താനാണ് നീക്കം. വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുമെന്നാണ് സൂചന. പിടിയിലായവരില്‍ മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.