വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും –ഹിന്ദ് അസ്സബീഹ്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കുവൈത്ത് എല്ലാവിധ ശ്രമവും നടത്തിവരുകയാണെന്ന് തൊഴില്‍, സാമൂഹികമന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. വിദേശ തൊഴിലാളികള്‍ രാജ്യത്തിന്‍െറ സമ്പത്താണ്.
രാജ്യത്തിന്‍െറ അഭിവൃദ്ധിയില്‍ വിസ്മരിക്കാനാവാത്ത പങ്കാണ് അവര്‍ വഹിക്കുന്നത്. അതിനാല്‍തന്നെ, വിദേശ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് കുവൈത്ത് നല്‍കുന്നത് -മന്ത്രി വ്യക്തമാക്കി. അറബ് മേഖലയിലെ തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈത്ത് എല്ലാകാലത്തും പ്രയത്നിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യനന്മ ലക്ഷ്യംവെച്ചുകൊണ്ടുള്ള അറബ് തൊഴില്‍ കോണ്‍ഫറന്‍സിന് വലിയ സ്ഥാനമാണുള്ളത്. വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീതൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിനുള്ള നിയമം കൂടുതല്‍ ശക്തമാക്കണം. അറബ് വനിതകള്‍ എല്ലാ തൊഴില്‍ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ടെന്നും അസ്സബീഹ് കൂട്ടിച്ചേര്‍ത്തു. അറബ് യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് നാണയനിധി സ്ഥാപിക്കണമെന്ന കുവൈത്ത് അമീറിന്‍െറ നിര്‍ദേശം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.