ശദാദിയ യൂനിവേഴ്സിറ്റി പ്രദേശത്തെ തീപിടിത്തം: കാരണം സിഗരറ്റ് കുറ്റികള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് നിര്‍മാണം പുരോഗമിക്കുന്ന ശദാദിയയിലെ സബാഹ് സാലിം യൂനിവേഴ്സിറ്റി പ്രദേശത്ത് അടുത്തിടെയും അതിന് മുമ്പും ഉണ്ടായ തീപിടിത്ത സംഭവങ്ങള്‍ക്ക് കാരണം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളാണെന്ന് കണ്ടത്തെല്‍.
തീപിടിത്തം നിരന്തരമായി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട സമിതി നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികളോ ഉദ്യോഗസ്ഥരോ കെടുത്താതെ അലക്ഷ്യമായി എടുത്തെറിയുന്ന സിഗരറ്റ് കുറ്റികള്‍ പ്രതികളായി മാറിയത്. ശദാദിയയില്‍ നിര്‍മാണം തുടങ്ങിയത് മുതല്‍ ഇതുവരെ ചെറുതും വലുതുമായി അഞ്ച് തീപിടിത്ത സംഭവങ്ങളുണ്ടായതായാണ് കണക്ക്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് ഇത്രയും തീപിടിത്തങ്ങള്‍ ഒരേ സ്ഥലത്ത് ആവര്‍ത്തിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഒരു പദ്ധതി പ്രദേശത്ത് അതിനനുസരിച്ച സുരക്ഷാക്രമീകരണങ്ങളും നിരീക്ഷണ കാമറകളുമാണ് സ്ഥാപിക്കപ്പെട്ടത്.
എന്നിട്ടും ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കുന്നുവെന്നാണ് ആശങ്കയുണ്ടാക്കുന്നത്. കരുതിക്കൂട്ടിയോ അല്ലാതെയോ ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്നവരെ കണ്ടത്തെി നടപടികളെടുക്കണമെന്നാണ് പൊതുവെ ഉയര്‍ന്നുവരുന്ന ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.