പത്തനംതിട്ട കത്തോലിക്കേറ്റ് കോളജ് അലുമ്നി വാര്‍ഷികം

കുവൈത്ത് സിറ്റി: പത്തനംതിട്ട കത്തോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷന്‍െറ 15ാമത് വാര്‍ഷികം ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡാര്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കേറ്റ് കോളജ് മുന്‍ പ്രഫസര്‍ വത്സമ്മ ജോര്‍ജ്, പ്രസിഡന്‍റ് ഫിലിപ്സ് ജോണ്‍, ഫാ. ഷാജി ജോഷ്വ, ജനറല്‍ സെക്രട്ടറി ജോബി കളീക്കല്‍, ട്രസ്റ്റി റെജി എന്‍. സാമുവല്‍, കണ്‍വീനര്‍ അനില്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സോവനീര്‍ സുഭാശിഷ് ഗോള്‍ഡാര്‍ പ്രകാശനം ചെയ്തു. കോമഡി ഷോ, മാജിക് ഷോ, ഗാനമേള, നൃത്തം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഉപദേശകസമിതി അംഗം രാജു വര്‍ഗീസിന് യാത്രയയപ്പ് നല്‍കി.
മികച്ച അധ്യാപികക്കുള്ള പുരസ്കാരം ലഭിച്ച മറിയം സാമിനെ ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.