പെട്രോളിയം യൂനിയന്‍ നേതാക്കള്‍ക്കെതിരെ കേസ്

കുവൈത്ത് സിറ്റി: ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പെട്രോളിയം മേഖലയിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെ യൂനിയന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം.
പെട്രോളിയം യൂനിയന്‍ മേധാവി സൈഫ് അല്‍ഖഹ്ത്താനി, കുവൈത്ത് എണ്ണ കമ്പനി യൂനിയന്‍ മേധാവി സലാഹ് അനസ് അല്‍ മര്‍സൂഖ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ അമീരി ദിവാനി ജനറല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയതായി പ്രാദേശിക പത്രമാണ് വെളിപ്പെടുത്തിയത്.
അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് തങ്ങള്‍ പണിമുടക്ക് നിര്‍ത്തുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, പെട്രോളിയം മേഖലയിലെ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ട് അമീര്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ളെന്നതാണ് അമീരി ദിവാനിയ വ്യക്തമാക്കിയത്. അമീറിന്‍െറ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഇവര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദേശം.
രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാന്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഈമാസം 17, 18, 19 തീയതികളിലാണ് പെട്രോളിയം മേഖലയിലെ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.