കുവൈത്ത് സിറ്റി: സര്‍ക്കാര്‍ മേഖലകളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ ലോകതലത്തില്‍ കുവൈത്തിന് 49ാം സ്ഥാനം. ‘സ്മാര്‍ട്ട് സര്‍ക്കാറിനുവേണ്ടി റോഡ് മാപ്പ്’ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മേളനത്തിന്‍െറ ഉദ്ഘാടനത്തില്‍ സംസാരിക്കവെ വിവര സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് മേധാവി ഖുസയ് അല്‍ശത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇ-ഗവേണിങ് സംവിധാനങ്ങള്‍ നടപ്പാക്കിയ ലോകത്തെ 193 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് 49ാം സ്ഥാനത്തുള്ളത്. ഈ വിഷയത്തില്‍ ലോകത്തെ വികസ്വര രാജ്യങ്ങളോടൊപ്പമത്തൊന്‍ കുവൈത്തിന് സാധിച്ചത് നിസ്സാര കാര്യമല്ല.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതോടെ, ഇക്കാര്യത്തില്‍ ലോകതലത്തില്‍ കുവൈത്തിന്‍െറ സ്ഥാനം ഇനിയും മുന്നോട്ടുകുതിക്കുമെന്ന് ഖുസയ് അല്‍ ശത്തി അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പിലാക്കിയതോടെ രാജ്യത്ത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിന് പുറമെ ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ സുഗമമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ പറ്റുന്ന സാഹചര്യവുമാണുള്ളത്.
നിലവില്‍ കാര്യപൂര്‍ത്തീകരണത്തിന് ദിവസങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് അതില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇ-ഗവേണിങ് മേഖലയില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതോടെ സമ്പൂര്‍ണ സ്മാര്‍ട്ട് സര്‍ക്കാര്‍ പദവിയിലേക്ക് രാജ്യം ഉയരുമെന്നും ഖുസയ് അല്‍ ശത്തി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.