കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പൊടിക്കാറ്റും മഴയും ഉണ്ടായി. രാവിലെ പൊടി മൂടിയ അന്തരീക്ഷമായിരുന്നെങ്കില്‍ വൈകീട്ടോടെ മഴയത്തെി. ഇപ്പോള്‍ രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അസ്ഥിരമായ കാലാവസ്ഥ ഈ ആഴ്ചയുടെ അവസാനംവരെ തുടരുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഗോളശാസ്ത്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.
മോശം കാലാവസ്ഥ കാരണം രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഇന്നലെ രാവിലെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് കാലാവസ്ഥ തെളിഞ്ഞുവന്നതോടെ ഉച്ചയോടെ തുറമുഖങ്ങളില്‍ ചരക്കുനീക്കവും കപ്പല്‍ ഗതാഗതവും പുന$സ്ഥാപിക്കുകയായിരുന്നു. സമാനമായ കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകളും ജാഗ്രതയും കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയവും ജനറല്‍ ഫയര്‍ഫോഴ്സ് വിഭാഗവും രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. മണിക്കൂറില്‍ 25 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും പൊടിപടലമുയരാനും ഇടയുണ്ടെന്നാണ് പ്രവചനം.
വാഹനമോടിക്കുന്നവരും കാല്‍ നടക്കാരും ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.