കുവൈത്ത് സിറ്റി: ലോക വിഡ്ഢിദിനത്തില്‍ താന്‍ മരിച്ചതായി ചിലര്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയോട് തമാശയോടെ പ്രതികരിച്ച് ഡോ. സാലിഹ് അല്‍ ഉജൈരി. താന്‍ മരിച്ചിട്ടില്ളെന്നും ജീവനോടെതന്നെയുണ്ടെന്നും പറഞ്ഞ ഉജൈരി വാര്‍ത്ത കണ്ട് തന്നെയും കുടുംബത്തെയും വിളിച്ച് അന്വേഷണം നടത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ തന്നെ തന്‍െറയും കുടുംബക്കാരുടെയും ഫോണുകളിലേക്ക് ആളുകളുടെ വിളിതന്നെയായിരുന്നു.
വാര്‍ത്ത വ്യാജമാണെന്ന ആശ്വാസത്തില്‍ എല്ലാവരും എന്‍െറ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ഥിച്ചാണ് ഫോണ്‍ വെച്ചത്. അവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ഉജൈരി പറഞ്ഞു. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ മുതലാണ് രാജ്യത്തെ അറിയപ്പെട്ട പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സാലിഹ് അല്‍ ഉജൈരി മരിച്ചതായി സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജവാര്‍ത്ത പ്രചരിച്ചത്. വാര്‍ത്ത വൈറലായതോടെ ഉജൈരിയുടെ കുടുംബം സത്യാവസ്ഥ വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.