കുവൈത്ത് സിറ്റി: കരിപ്പൂര്‍ വിമാനത്താവളം റീ കാര്‍പറ്റിങ്ങിന്‍െറ പേരില്‍ ഭാഗികമായി വര്‍ഷങ്ങളോളം അടച്ചിടുകയും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തിന് കോഴിക്കോട് ഡിസ്ട്രിക്ട് എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) പിന്തുണ. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്‍െറയും മലബാര്‍ ഡെവലപ്മെന്‍റിന്‍െറയും നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.ഡി.എന്‍.എ ഭാരവാഹികള്‍ സമരപ്പന്തലിലത്തെി. ഉപദേശകസമിതിയംഗം എം.എം. സുബൈര്‍, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ആലിക്കോയ, അബ്ബാസിയ ഏരിയ സെക്രട്ടറി അബ്ദുസ്സലാം, മന്‍സൂര്‍ ആലക്കല്‍, കെ. ഹമീദ്, അജീര്‍ ആലക്കല്‍ എന്നിവര്‍ സത്യഗ്രഹത്തിന് പിന്തുണയുമായി എത്തി.
അടച്ചിടുന്നതുവഴി കരിപ്പൂര്‍ വിമാനത്താവളംതന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും പ്രവാസികളുടെ യാത്രാക്ളേശം കൂടുതല്‍ രൂക്ഷമായെന്നും എം.എം. സുബൈര്‍ പറഞ്ഞു.
കരിപ്പൂര്‍വഴി എത്തിയിരുന്നവര്‍ ഇപ്പോള്‍ കൊച്ചിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം പണവും സമയവും നഷ്ടപ്പെടുന്നു. കരിപ്പൂര്‍ വഴിയുള്ള കയറ്റുമതി നിലച്ചത് മലബാറിന്‍െറ വികസനത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.