കുവൈത്ത് സിറ്റി: 2015ലെ ആദ്യ എട്ടു മാസത്തില്‍ കുവൈത്തില്‍ മരിച്ചത് 368 പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസിയുടെ കണക്കുപ്രകാരമാണ് ജനുവരി മുതല്‍ ആഗസ്റ്റ് 31വരെ 368 ഇന്ത്യക്കാര്‍ മരിച്ചതായി വ്യക്തമായത്. എട്ടു മാസത്തിനിടെ മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ മരണം. മാര്‍ച്ചില്‍ മാത്രം 60 പേര്‍ മരിച്ചപ്പോള്‍ ജനുവരിയില്‍ 59 പേരും ഫെബ്രുവരിയില്‍ 31പേരും ഏപ്രിലില്‍ 47ഉം മേയില്‍ 51ഉം പേര്‍ മരണപ്പെട്ടു. ജൂണ്‍- 45, ജൂലൈ- 41, ആഗസ്റ്റ്- 34 എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ കണക്ക്. രാജ്യത്ത് ആദ്യ എട്ടു മാസത്തിനിടയില്‍ 22 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ ബഹുഭൂരിഭാഗം പേരും യുവാക്കളാണ്. പ്രവാസത്തിന്‍െറ സമ്മര്‍ദവും മാനസിക വിഷമങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് പലരെയും ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് മലയാളി സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ അഞ്ചും ജൂലൈയില്‍ നാലും പേര്‍ ജീവനൊടുക്കി. കുവൈത്തില്‍ ജീവനൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഇന്ത്യക്കാരാണെന്നാണ് സാമൂഹികപ്രവര്‍ത്തകരും ആരോഗ്യമേഖലയിലെ വിദഗ്ധരും പറയുന്നത്. പലരും പ്രവാസം ആരംഭിച്ച് മാസങ്ങള്‍ക്കകം ജീവനൊടുക്കുന്നതിലേക്ക് നയിക്കപ്പെടുന്നുണ്ട്.
കുവൈത്തില്‍ മരണപ്പെടുന്ന ഇന്ത്യക്കാരില്‍ 40 ശതമാനത്തോളം പേരുടെയും മരണകാരണം ഹൃദയാഘാതമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 31 വരെ മരിച്ച 368 പേരില്‍ 134 പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. യുവാക്കള്‍ മുതല്‍ 60 വയസ്സ് കഴിഞ്ഞവര്‍ വരെ ഇങ്ങനെ മരിച്ചിട്ടുണ്ട്. ജനുവരിയില്‍ മരിച്ച 59 പേരില്‍ 30 പേരുടെയും മരണകാരണം ഹൃദയാഘാതമായിരുന്നു.
അതേസമയം, ഫെബ്രുവരി, ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ ഹൃദയാഘാതംമൂലം മരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. തെറ്റായ ജീവിതരീതിയും മാനസിക സമ്മര്‍ദവും മറ്റുമാണ് കൂടുതല്‍ പേരിലും ഹൃദയാഘാതത്തിന് കാരണമാകുന്നത്. 30 മുതല്‍ 50 വയസ്സ് വരെയുള്ളവരിലാണ് കൂടുതലായി ഹൃദയാഘാതം കണ്ടുവരുന്നത്. രാജ്യത്തെ ആശുപത്രികളിലത്തെുന്നവരില്‍ നല്ളൊരു ശതമാനം പേര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൃത്യമായ സമയക്രമമില്ലാതെയുള്ള ഭക്ഷണവും ഉറക്കവും, വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് ഇന്ത്യക്കാരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.