കുവൈത്ത് സിറ്റി: ഇറാനുമായും ഹിസ്ബുല്ലയുമായും ചേര്‍ന്ന് രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവം കുവൈത്ത്-ഇറാന്‍ ബന്ധം വഷളാകുന്നു. ചാരപ്രവര്‍ത്തന സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ 26 പേരില്‍ ഒരു ഇറാന്‍ വംശജനും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് തെഹ്റാന് വിഷയത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ഉറപ്പുവരുത്തുന്ന കാര്യം. ഇക്കാര്യത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ജനറല്‍ പ്രോസിക്യൂഷന്‍ 25 സ്വദേശികള്‍ക്കും ഒരു ഇറാന്‍ വംശജനും എതിരെ കേസെടുത്തിരിക്കുകയാണ്. അതിനിടെ കൂടിയ അടിയന്തര മന്ത്രിസഭ ചാരക്കേസ് സംഭവത്തില്‍ ശക്തമായ ഭാഷയില്‍ തങ്ങളെ കുറ്റപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ഊഷ്മളമായ ബന്ധത്തിന് വിഘ്നം വരുത്തിയേക്കാവുന്ന ഒരു സംഭവം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യപ്പെട്ടതെന്ന് കുവൈത്തിലെ ഇറാന്‍ എംബസി പ്രതികരിച്ചത്. വിഷയത്തില്‍ തങ്ങളെ വലിച്ചിഴച്ചതില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
സംഭവത്തില്‍ തങ്ങളുടെ ഒരു പൗരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന പ്രോസിക്യൂഷന്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുവൈത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടത് ശരിയായ നടപടിയല്ല.
സംഭവത്തിലുള്‍പ്പെട്ട ആ പ്രതി ആരാണെന്നകാര്യം ഒൗദ്യോഗികമായി തങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ളെന്ന് വ്യക്തമാക്കിയ ഇറാന്‍ എംബസി പ്രതിയെന്ന് പറയപ്പെടുന്ന ആളുമായി ബന്ധപ്പെടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും എംബസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.