ഇ-മീഡിയ ബില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ –മന്ത്രി

കുവൈത്ത് സിറ്റി: അണിയറയില്‍ ഒരുങ്ങുന്ന ഇലക്ട്രോണിക് മീഡിയ ബില്ലിന്‍െറ ലക്ഷ്യം ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണെന്ന് വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് വ്യക്തമാക്കി. എന്നാല്‍, മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് തടയിടുകയല്ല സര്‍ക്കാറിന്‍െറ ഉദ്ദേശ്യം. മറിച്ച്, അവയെ നിയന്ത്രിച്ച്, ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും അവകാശം ഒരേസമയം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് -മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ-മീഡിയ ബില്‍ സംബന്ധിച്ച് അപൈ്ളഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് പബ്ളിക് അതോറിറ്റിയും കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് കടിഞ്ഞാണിടുക ലക്ഷ്യമല്ളെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായ ഒരു അക്കൗണ്ടുകളെയും നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ഉള്ള നിയമമല്ല ഇത്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പോലുള്ളവയൊന്നും ഇതിന്‍െറ പരിധിയില്‍ വരുന്നില്ല -മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍, സ്വകാര്യ വാര്‍ത്താ ഏജന്‍സികള്‍, പ്രസിദ്ധീകരണാലയങ്ങള്‍, വാണിജ്യ മാധ്യമസംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഇ-മീഡിയ ബില്ലിന്‍െറ ലക്ഷ്യം. നിലവില്‍ ഇത്തരം മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ ഉതകുന്ന നിയമം രാജ്യത്ത് നിലവിലില്ല. രണ്ടു വര്‍ഷം മുമ്പ് പ്രാബല്യത്തില്‍വന്ന സമഗ്ര മാധ്യമനിയമത്തിന്‍െറ പരിധിയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വരുന്നില്ല. ഇതേതുടര്‍ന്നാണ് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന ഒന്നുംതന്നെ ബില്ലിലുണ്ടാകില്ളെന്ന് മന്ത്രി ഉറപ്പുനല്‍കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.