ജലീബ്: മദ്യനിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വില്‍പനക്ക് തയാറായ 634 കുപ്പി മദ്യം കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജലീബിലെ ഒരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യനിര്‍മാണവും കടത്തും തടയാന്‍ അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. കൂടുതല്‍ പരിശോധനയും കുറ്റക്കാര്‍ക്കെതിരെ നാടുകടത്തലടക്കമുള്ള കടുത്തനടപടിയുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനിടെ, കുറ്റകൃത്യങ്ങളെപറ്റി വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.