Posted On
date_range Updated On
date_range മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയിലേക്ക് നഴ്സുമാരെ കൊണ്ടുപോയ ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മംഗഫില്‍നിന്ന് പുറപ്പെട്ട കോസ്റ്റര്‍ ബസാണ് സെവന്‍ത് റിങ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. റോഡ് വൃത്തിയാക്കുന്ന വാഹനത്തില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. സിനി, ഉമ, ട്രീസ എന്നീ മലയാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസിലെ മറ്റു ചിലര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.