കാന്‍സര്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ളെന്ന ധാരണ  തിരുത്തണം –ഡോ.വി.പി. ഗംഗാധരന്‍

കുവൈത്ത് സിറ്റി: മറ്റേതൊരു രോഗവും പോലെ നേരത്തേ കണ്ടത്തെിയാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയുന്നതാണ് കാന്‍സര്‍ എന്നും മറിച്ചുള്ള ധാരണ സമൂഹം തിരുത്തണമെന്നും പ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. കാന്‍സര്‍ മരണത്തിലേക്കുള്ള ടിക്കറ്റല്ല. ശരിയായ സമയത്ത് കണ്ടത്തെുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്താല്‍ ഭേദമാക്കാവുന്നതേയുള്ളൂ. ഇതേകുറിച്ചുള്ള സമൂഹത്തിന്‍െറ അജ്ഞതയും അതില്‍നിന്ന് ഉടലെടുക്കുന്ന ഭയവുമാണ് പ്രധാന വെല്ലുവിളി -അദ്ദേഹം വ്യക്തമാക്കി. ജീവകാരുണ്യപ്രവര്‍ത്തന സംഘമായ നിലാവ് കുവൈത്ത്, ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍റര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് കാന്‍സര്‍ സെന്‍റര്‍, കുവൈത്ത് മെഡിക്കല്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, ഗള്‍ഫ് മാധ്യമം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത്് കാന്‍സര്‍ ഏറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ ചികിത്സയിലൂടെ അതില്‍നിന്ന് രക്ഷ നേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജീവിതശൈലിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ ഒഴിവാക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ കാന്‍സറിനെ മാറ്റിനിര്‍ത്താന്‍ കഴിയും. പുകയില ഉല്‍പന്നങ്ങളുടെയും മദ്യത്തിന്‍െറയും ഉപയോഗമാണ് പുരുഷന്മാരിലെ കാന്‍സറിന്‍െറ പ്രധാന കാരണങ്ങളിലൊന്ന്. സ്ത്രീകള്‍ക്ക് വരുന്ന സ്തനാര്‍ബുദം നേരത്തേ കണ്ടത്തൊന്‍ കഴിയുന്നതുകൊണ്ട് ഇതുമൂലം മരിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം എടുത്തുപറഞ്ഞു. സദസ്യരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടര്‍ മറുപടി പറഞ്ഞു. അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ആര്‍.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. നിലാവ് പ്രസിഡന്‍റ് ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ശിഫ അല്‍ജസീറ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത്, കുവൈത്ത് മെഡിക്കല്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധി ഖാലിദ് സാലിം അല്‍റജാഇ, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്ത മറിയം ജെയിംസ് എന്നിവര്‍ സംസാരിച്ചു. ഡോ.വി.പി. ഗംഗാധരനുള്ള മെമന്‍േറാ ഫിറോസ് ചങ്ങരോത്ത് നല്‍കി. സ്തനാര്‍ബുദത്തിനെതിരെ എല്ലാ വര്‍ഷവും നടത്തിവരുന്ന ബോധവത്കരണ പരിപാടികളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിനുള്ള മെമന്‍േറാ പിന്‍സിപ്പല്‍ ഡോ. ശാന്ത മറിയം ജെയിംസും ശിഫ അല്‍ജസീറക്കുള്ളത് സി.ഇ.ഒ ഡോ. ശ്രീധറും കെ.യു.എം.എസ്.എക്കുള്ളത് ഖാലിദ് സാലിം അല്‍ റജാഇയും ഡോ.വി.പി. ഗംഗാധരനില്‍നിന്ന് ഏറ്റുവാങ്ങി. സുവനീര്‍ സിദ്ദീഖ് വലിയകത്തിന് നല്‍കി മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഫത്തഹ് തയ്യില്‍ പ്രകാശനം ചെയ്തു. നിലാവിന്‍െറ ‘പ്രോജക്ട് 2016’ ചെയര്‍മാന്‍ സത്താര്‍ കുന്നിലും നിലാവ് പ്രവര്‍ത്തനങ്ങള്‍ ട്രഷറര്‍ റഫീഖ് തായത്തും ഡോ.വി.പി. ഗംഗാധരനെ കെ.വി. മുജീബുല്ലയും പരിചയപ്പെടുത്തി. ഒന്നും രണ്ടും സ്റ്റേജുകളില്‍പെടുന്ന 10 കാന്‍സര്‍ രോഗികള്‍ക്കുള്ള പൂര്‍ണ ചികിത്സാ സഹായം ലഭ്യമാക്കുക, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കായി പ്ളേ തെറപ്പി യൂനിറ്റ് സംവിധാനിക്കുക എന്നിവയാണ് നിലാവിന്‍ൈറ പ്രോജക്ട് 2016 പദ്ധതി. നിലാവ് എക്സിക്യൂട്ടിവ് അംഗങ്ങളായ ശംസുദ്ദീന്‍ ബദരിയ നഗര്‍, റസാഖ് മുന്നിയൂര്‍, ഹമീദ് മധൂര്‍, ഇഖ്ബാല്‍ മുറ്റിച്ചൂര്‍, സലീം കോട്ടയില്‍,  മുഹമ്മദലി പകര, നജീബ് കോഴിക്കോട്, ശരീഫ് ഒതുക്കുങ്ങല്‍, അസീസ് എടമുട്ടം, ഹുസ്സന്‍ കുട്ടി, ഹാരിസ് വള്ളിയോത്ത്, സമീര്‍ തിക്കോടി, മൊയ്തു മേമി, ബി.കെ. ഖാലിദ്, അലി അക്ബര്‍, മുസ്തഫ ഏഴോം, മുജീബ്, ഹാഷിം, സി.പി. സിദ്ദീഖ്, അനസ് മുറ്റിച്ചൂര്‍, ശൗക്കത്ത് പട്ടാമ്പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അസീസ് തിക്കോടി സ്വാഗതവും ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.