കുവൈത്ത് സിറ്റി: ശര്‍ഖിലെ ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരെ ആദരിച്ചുകൊണ്ട് അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ തുക കൊടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായ ധനമായി 8,59,000 ദീനാര്‍ കൊടുക്കാനാണ് തീരുമാനം. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ രക്തസാക്ഷികളായി രാജ്യം ആദരിക്കുകയും ചെയ്തിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തില്‍നിന്ന് ഇതുസംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതായി രക്തസാക്ഷികളുമായി ബന്ധപ്പെട്ട ഓഫിസ് വ്യക്തമാക്കി. ചാവേര്‍ സ്ഫോടനമുണ്ടായ ഉടന്‍ തന്നെ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാറിന് നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 26ന് റമദാനിലെ ഒരു വെള്ളിയാഴ്ചയാണ് രാജ്യത്തെ പ്രമുഖ ശിയാ പള്ളിയായ മസ്ജിദ് സാദിഖില്‍ ചാവേര്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 26 പേര്‍ മരിക്കുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.