ഉദ്യോഗസ്ഥരുടെ സമയനിഷ്ഠ:  അതിര്‍ത്തി കവാടങ്ങളിലും  വിരലടയാള സംവിധാനം വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ എല്ലാ അതിര്‍ത്തി കവാടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് വിരലടയാളം പതിക്കല്‍ സംവിധാനം നിര്‍ബന്ധമാക്കുന്നു. വിമാനത്താവളം, തുറമുഖങ്ങള്‍, കരമാര്‍ഗങ്ങളിലെ ചെക്പോസ്റ്റുകള്‍ എന്നിവിടങ്ങളിലെല്ലാം 2016 തുടക്കത്തോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിന്‍െറ ഭാഗമായി ശുവൈഖ് തുറമുഖത്ത് 25 വിരലടയാള പരിശോധനാ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. 
ഈ മാസത്തോടെ മറ്റിടങ്ങളിലും ഇത് സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മിക്ക സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലും ഉദ്യോഗസ്ഥരുടെ വരവും പോക്കും രേഖപ്പെടുത്തുന്ന വിരലടയാള പരിശോധനാ സംവിധാനം ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. തന്ത്രപ്രധാന മേഖലയായ അതിര്‍ത്തി കവാടങ്ങളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഏറെ ആവശ്യമുള്ളതാണ്. 
ഉദ്യോഗസ്ഥരുടെ കുറവും അസാന്നിധ്യവും മുതലാക്കി ഇവിടങ്ങളില്‍ വഴിവിട്ട പ്രവര്‍ത്തനം നടക്കുന്നത് തടയുകയെന്നതും അധികൃതര്‍ ലക്ഷ്യമാക്കു
ന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.