കുവൈത്ത് സിറ്റി: കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് സമയത്തില്‍ സെപ്തംബര്‍ ഒന്നുമുതല്‍ മാറ്റംവരുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോഴിക്കോട്ടുനിന്ന് രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.15ന് കു വൈത്തിലും കുവൈത്തില്‍നിന്ന് വൈകീട്ട് 3.15ന് പുറപ്പെട്ട് രാത്രി 10.20ന് കോഴിക്കോട്ടുമത്തെും. ഒക്ടോബര്‍ 24 വരെയാണ് ഈ സമയം. നിലവില്‍ ഉച്ചക്ക് 2.35ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.55നാണ് കുവൈത്തിലത്തെുന്നത്. വൈകീട്ട് 5.55ന് കുവൈത്തില്‍നിന്ന് തിരിക്കുന്ന വിമാനം പുലര്‍ച്ചെ 12.55ന് കരിപ്പൂരിലുമത്തെുന്നു. ജൂണ്‍ ഒന്നുമുതല്‍ നടപ്പാക്കിയ ഈ സമയം ആഗസ്റ്റ് 31വരെ മാത്രമാണെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മേയ് 31 വരെ 7.55നായിരുന്നു കുവൈത്തില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് പുറപ്പെട്ടിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് വിമാന സമയത്തില്‍ ഇടക്കിടെ മാറ്റമുണ്ടാവുന്നത്.
കുവൈത്ത്-കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസ് സമയത്തില്‍ ജൂണ്‍ ഒന്നുമുതല്‍ വരുത്തിയ മാറ്റം ആഗസ്റ്റ് 31 വരെ തുടരും.
ഉച്ചക്ക് 2.35ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.55നാണ് കുവൈത്തിലത്തെുന്നത്. വൈകീട്ട് 5.55ന് കുവൈത്തില്‍നിന്ന് തിരിക്കുന്ന വിമാനം പുലര്‍ച്ചെ 12.55ന് കരിപ്പൂരിലത്തെും. മേയ് 31വരെ 7.55നായിരുന്നു കുവൈത്തില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടിരുന്നത്. ഇതോടൊപ്പം, എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസുകളില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന ബാഗേജ് പരിധി 30 കിലോ ആയി ഉയര്‍ത്തിയത് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, നാട്ടില്‍നിന്ന് വരുമ്പോള്‍ പരമാവധി 20 കിലോ മാത്രമേ കൊണ്ടുവരാനാവൂ. പലരും തെറ്റിദ്ധാരണമൂലം 30 കിലോയുമായി നാട്ടിലെ വിമാനത്താവളത്തിലത്തെുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും അക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വേനലവധി കാരണം ഏറെ തിരക്കുള്ള സമയമായതിനാല്‍ യാത്രക്ക് മൂന്നു മണിക്കൂര്‍ മുമ്പുതന്നെ വിമാനത്താവളത്തിലത്തെി ചെക്ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ബോര്‍ഡിങ് പാസ് ലഭിച്ചുകഴിഞ്ഞാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സിന് പോകാതെ സമയം കളയുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടുത്തിടെയായി യാത്രാസമയമായിട്ടും എമിഗ്രേഷന്‍ ക്ളിയറന്‍സ് ചെയ്യാതെ യാത്രമുടങ്ങിയവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.