കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. എം.പി ഖലീല്‍ അബ്ദുല്ലയാണ് ഏറ്റവുമൊടുവില്‍ ഈ നിര്‍ദേശവുമായി രംഗത്തത്തെിയിരിക്കുന്നത്.
നേരത്തേ, എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ കൂടിയായ എം.പി കാമില്‍ അല്‍അവദി ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതിയേര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇതിനുവേണ്ടി സെന്‍ട്രല്‍ ബാങ്ക് നിയമത്തില്‍ ആവശ്യമായ ഭേദഗതിവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശികള്‍ പണമിടപാട് നടത്തുമ്പോള്‍ അഞ്ചു ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകള്‍ക്കും ധനവിനിമയ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുംവിധം നിയമഭേദഗതി വേണമെന്നാണ് എം.പിയുടെ നിര്‍ദേശം.
നികുതി അടക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദേശികള്‍ വിവിധ സേവനങ്ങള്‍ സബ്സിഡി നിരക്കില്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍െറ ന്യായമായ അവകാശമാണെന്ന് എം.പി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും സ്വദേശികള്‍ സബ്സിഡിയുടെ ആനുകൂല്യം പറ്റുന്നതിനാല്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതില്‍ തെറ്റില്ളെന്നാണ് എം.പിയുടെ വാദം. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അഞ്ചു വര്‍ഷത്തിനിടെ കുവൈത്തില്‍നിന്ന് വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത്, പ്രതിവര്‍ഷം ശരാശരി 420 കോടി ദീനാര്‍. ഇതുകൊണ്ടുതന്നെ തന്‍െറ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതി വഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്ന് എം.പി വ്യക്തമാക്കി.
എം.പിയുടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാവുമത്.
ഇന്ധനം, ജലം, വൈദ്യുതി എന്നിവയില്‍ സബ്സിഡി ആനുകൂല്യമുണ്ടെങ്കിലും അവ ഏതുസമയത്തും വര്‍ധിക്കുമെന്ന അവസ്ഥയാണ്.
ആരോഗ്യ ഇന്‍ഷുറന്‍സായി ഇപ്പോള്‍ വര്‍ഷത്തില്‍ അടക്കുന്ന 50 ദീനാര്‍ സമീപഭാവിയില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാവട്ടെ കാര്യമായ ആനുകൂല്യങ്ങളൊന്നും വിദേശികള്‍ക്ക് ലഭിക്കുന്നില്ല. എന്നുമാത്രമല്ല, അടിക്കടി ഫീസ് വര്‍ധിപ്പിക്കുകയാണ് സ്കൂളുകള്‍ ചെയ്യുന്നത്.
താമസയിടങ്ങളുടെ വാടക നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നതും വിദേശികളുടെ നട്ടെല്ളൊടിക്കുന്നു. ഇതിനെല്ലാമിടയിലത്തെുന്ന, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.