കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി സംഘം ചേർന്നതിന് പിടിയിലായ 14 പൗരന്മാരെയും പൗരത്വമില്ലാത്ത ഒരാളെയും റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഇവർക്ക് ശിക്ഷ വിധിച്ചു.
ഈ കേസിൽ നേരത്തേ കസ്റ്റഡിയിലെടുത്ത നാലുപേരെ ഒരു ദിവസത്തേക്ക് പബ്ലിക് പ്രോസിക്യൂട്ടർ റിമാൻഡ് ചെയ്തു. സമാന കേസിൽ മറ്റു മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്. സംഘം ചേരരുതെന്ന് അഭ്യന്തരമന്ത്രാലയം ഇവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംഘം മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് അറസ്റ്റിനും നിയമനടപടിക്കും കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.